Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സജീവ് പിള്ള കിടിലനാണ്' - മാമാങ്കത്തിന്റെ നിർമ്മാതാവ് അന്ന് പറഞ്ഞത് !

'സജീവ് പിള്ള കിടിലനാണ്' - മാമാങ്കത്തിന്റെ നിർമ്മാതാവ് അന്ന് പറഞ്ഞത് !
, വെള്ളി, 8 ഫെബ്രുവരി 2019 (16:54 IST)
മമ്മൂട്ടിയുടെ ബിഗ്‌ബജറ്റ് ചിത്രമായ മാമാങ്കത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ തുടക്കം മുതൽ പ്രേക്ഷകരെ നിരാശയിലാഴ്‌ത്തിക്കൊണ്ടായിരുന്നു അണിയറയിൽ ചില കാര്യങ്ങൾ നടന്നത്. ചിത്രത്തിൽ നിന്ന് നിർമ്മാതാവ് ധ്രുവിനെ മാറ്റിയത് മുതലാണ് പ്രശ്‌നങ്ങൾ പുറംലോകം അറിഞ്ഞുതുടങ്ങിയത്.
 
അതിനിടെ തന്നെയാണ് നിർമ്മാതാവായ വേണു കുന്നപ്പിള്ളി സംവിധായകനെയും മാറ്റിയത്. ഇത് പിന്നീട് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചു. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് വേണു കുന്നപ്പിള്ളി മാമാങ്കത്തിലേക്ക് ജോയിൽ ചെയ്യാൻ വന്നപ്പോൾ പറഞ്ഞ വാക്കുകളാണ്.
 
സംവിധായകന്‍ സജീവ് പിള്ളയുടെ ആത്മസമര്‍പ്പണമാണ് തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്നും, മാമാങ്കം നടന്ന സ്ഥലത്ത് പോയി താമസിച്ച് ഗവേഷണം നടത്തിയാണ് ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം പൂര്‍ത്തിയാക്കിയതെന്നും വേണു പറഞ്ഞിരുന്നു. ഒപ്പം 2010ല്‍ തിരക്കഥ രജിസ്റ്റര്‍ ചെയ്‌തെന്നും മുഴുവന്‍ തിരക്കഥയുമായാണ് സജീവ് തന്നെ കാണാനെത്തിയതെന്നും അന്ന് വേണു പറഞ്ഞിരുന്നു.
 
എന്നാൽ വേണു കുന്നപ്പിള്ളി ഇപ്പോൾ പറയുന്നത് മാമാങ്കവുമായി സജീവ് പിള്ളയ്‌ക്ക് ഇനിയൊരു ബന്ധമില്ലെന്നും അദ്ദേഹത്തിന് സംവിധാനം അറിയില്ല എന്നുമാണ്. സംവിധായകന്റെ പരിചയക്കുറവ് കാരണം വന്‍ നഷ്ടമാണ് ചിത്രത്തിന് സംഭവിച്ചതെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി തകർത്തു; സോഷ്യൽ മീഡിയയിൽ തരംഗമായി യാത്രയുടെ മേക്കിംഗ് വീഡിയോ