Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ മാമാങ്കം വീണ്ടും വിവാദത്തിലേക്ക്; പ്രചരിക്കുന്ന വർത്തകൾ സത്യമല്ല, നിശിത വിമർശനവുമായി യുവസംവിധായകൻ

webdunia
വ്യാഴം, 31 ജനുവരി 2019 (11:28 IST)
മമ്മൂട്ടിയുടെ 'മാമാങ്കം' വീണ്ടും വിവാദത്തിലേക്ക്. നിർമ്മാതാവ് കഴിഞ്ഞ ദിവസം ഇറക്കിയ പത്രക്കുറിപ്പുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി യുവ സംവിധായകനായ സജിൻ ബാബു രംഗത്തെത്തിയിരിക്കുകയാണ്. സജീവ് പിള്ളയ്‌ക്ക് സംവിധാനം അറിയില്ലെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
 
എന്നാൽ സജീവ് പിള്ളയ്‌ക്ക് സംവിധാനത്തിൽ എക്‌പീരിയൻസ് ഉണ്ടെന്നും പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നുമാണ് സജീവ് പിള്ള വ്യക്തമാക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് സജീവ് പിള്ള വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
മമ്മൂട്ടി നായകനാകുന്ന "മാമാങ്കം" സിനിമയുടെ സംവിധായകനെതിരെ പലതരത്തിലുള്ള പ്രചരണങ്ങളും കേൾക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് 2002 ൽ ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞങ്ങൾ കുട്ടികൾ കുതിര മാളിക കാണുന്നതിനായാണ് തിരുവനന്തപുരത്ത് പോയത്. അവിടെ ഒരു ഷൂട്ടിംങ്ങ് നടക്കുകയായിരുന്നു. 
 
TV യിൽ മാത്രം കണ്ടിട്ടുള്ള നെടുമുടി വേണു സാർ, ഒടുവിൽ ഉണ്ണി കൃഷ്ണൻ സാറിനെയൊക്കെ അവിടെ കാണാൻ കഴിഞ്ഞു. ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായാണ് നേരിട്ട് ഷൂട്ടിങ്ങ് കാണുന്നത്. എല്ലാവരും കാഴ്ച കണ്ട് തിരികെ പോകുമ്പോൾ ഞാനും എന്റെ സുഹൃത്ത് സജീറും തിരികെ പോകാതെ പതുങ്ങി ഷൂട്ടിംങ്ങ് കണ്ട് നിന്നു. 
 
കുറച്ച് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് "നിഴൽ കുത്ത്" എന്ന അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ സിനിമയാണ് നടക്കുന്നതെന്ന്. സെറ്റിൽ അധികമാരും മിണ്ടുന്നതും, സംസാരിക്കുന്നതും കണ്ടില്ല. വളരെ സജീവമായി ഒരാൽ മാത്രം ഓടി നടക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഷൂട്ടിംങ്ങ് കണ്ട് മണിക്കൂറുകൾ പോയതറിഞ്ഞില്ല. 
 
ഇതിനിടയിൽ ചായ കുടിക്കുന്ന ഇടവേളയിൽ സെറ്റിൽ ഓടി നടന്നിരുന്ന ആളിനെ പരിജയപ്പെടാൻ ശ്രമിച്ചു. അദ്ദ്ദേഹമായിരുന്നു ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ. മൂപ്പർ നല്ല രീതിയിൽ സംസാരിക്കുകയും ചോദിച്ച സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. എന്നോട് എന്റെ വീട് എവിടെയാണന്ന് ചോദിച്ചു? ഞാൻ ചുള്ളിമാനൂരിനടുത്തെ വെമ്പിലാണെന്ന് പറഞ്ഞപ്പോൾ എന്റെ വീടും അതിനടുത്ത് വിതുരയിലാണെന്ന് പറഞ്ഞു.
 
ഇപ്പോൾ പോയാലെ അവിടേക്കുള്ള ലാസ്റ്റ് ബസ് കിട്ടത്തുള്ളൂ എന്നും ഞങ്ങളെ ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെ Land നമ്പർ എഴുതി തരികയും ചെയ്തു. അങ്ങനെ ഞാൻ ജീവിതത്തിൽ ആദ്യമായി പരിജയപ്പെട്ട സിനിമാക്കാരനാണ് സജീവ് പിള്ള. മുപ്പർക്കാണ് സിനിമയിൽ ഒരു എക്സ്പീരിയൻസും ഇല്ലായെന്നും, ആരുടെ കൂടെയും വർക്ക് ചെയ്ത് പരിജയമില്ല എന്ന തരത്തിലുള്ള വാർത്തകൾ പ്രജരിക്കുന്നത്. 
 
12 വർഷത്തോളമെടുത്ത് പൂർത്തിയാക്കിയ തിരക്കഥയുടെ ഫൈനൽ റിസൾട്ട് എങ്ങനെയെന്ന് സംവിധായകന് നന്നായറിയാം. അല്ലാതെ നാലഞ്ച് സീൻ കളറും, CG യും, സൗണ്ടുമൊന്നും ചെയ്യാതെ റഫ് എഡിറ്റ് മാത്രം ചെയ്ത് കണ്ടിട്ട് വിലയിരുത്തിയ പ്രെഡ്യൂസറേയും, സിൽബന്തികളേയും സമ്മതിക്കണം. 
 
നിങ്ങൾ ഒരുപാട് കാശ് സിനിമക്കായി മുടക്കിപ്പോയി അത് തിരിച്ച് കിട്ടണമെന്നത് ന്യായമായ കാര്യമാണ്. പക്ഷെ ആയുസ്സ് മുഴുവൻ സിനിമക്കായി നീക്കിവച്ച, ഈ പ്രെജക്ട് തുടങ്ങി വച്ച ആ മനുഷ്യനെ പുറത്താക്കിയിട്ട് സിനിമ പൂർത്തിയാക്കുന്നത് ശരിയായ നടപടിയല്ലായെന്നും, നെറികേടാണെന്നും പുതിയ സംവിധാകൻ പത്മകുമാർ സാറെങ്കിലും ഓർമ്മിച്ചാൽ നന്ന്.

Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

ചൈത്ര പഴയ എസ്എഫ്ഐക്കാരി, പാര്‍ട്ടിയുടെ തീപ്പൊരി പ്രവര്‍ത്തക; ചരിത്രമറിഞ്ഞ സിപിഎം സമ്മര്‍ദ്ദത്തില്‍