സല്‍മാനെ കണ്ടപ്പോള്‍ സന ഖാന്‍ ഓടിയെത്തി കെട്ടിപ്പിടിച്ചു; പക്ഷേ സല്ലു തിരിച്ചു ചെയ്തതോ, വളരെ മോശമായ പ്രവൃത്തിയും ! - വീഡിയോ
സല്‍മാന്‍ ചെയ്ത പ്രവൃത്തി വളരെ മോശമായിപ്പോയെന്ന് സോഷ്യല്‍ മീഡിയ
സിനിമാ സീരിയല്‍ രംഗത്തെ ഒട്ടുമിക്ക പ്രമുഖ തരങ്ങളും പങ്കെടുത്ത അവാര്‍ഡ് നിശയായിരുന്നു ബിഗ് സീ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ്. സല്‍മാന്‍ ഖാനും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി സന ഖാനുമെല്ലാം അവാര്‍ഡ് നിശയ്‌ക്കെത്തിയിരുന്നു. ആ നിശയില്‍ സല്‍മാന്‍ ഖാനും സന ഖാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
സല്‍മാനെ കണ്ടപ്പോള്‍ തന്നെ സന ഓടി അടുത്തേക്കെത്തി സല്ലുവിനെ കെട്ടിപ്പിടിച്ചു. എന്നാല്‍ സല്‍മാന്‍ ഖാന്‍ സനയെ ചേര്‍ത്തുപിടിച്ചില്ല. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നതിനു പിന്നാലെ സല്‍മാന്റെ ഈ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും ആരംഭിച്ചു. സല്ലുവിന് നാണം തോന്നിയതുകൊണ്ടാണ് സനയെ കെട്ടിപ്പിടിക്കാതിരുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ ആരാധകരുടെ ഈ വാക്കുകളെ വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പൂറത്തുവരുന്നത്. ടൈഗര്‍ സിന്താ ഹെ എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍. മൊറോക്കിയിലെ ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. അബുദാബിയിലാണ് അടുത്ത ഷൂട്ടിങ്. കത്രീന കെയ്ഫാണ് ചിത്രത്തില്‍ നായികയാകുന്നത്.