Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലു കഥകള്‍, നാലു നായികമാര്‍, നാലു വ്യത്യസ്ത ലുക്ക് - അതാണ് ദുല്‍ഖറിന്റെ സോളോ

കബാലിയുടെ മകള്‍ ദുല്‍ഖറിന്റെ നായികയാകുന്നു!

നാലു കഥകള്‍, നാലു നായികമാര്‍, നാലു വ്യത്യസ്ത ലുക്ക് - അതാണ് ദുല്‍ഖറിന്റെ സോളോ
, തിങ്കള്‍, 31 ജൂലൈ 2017 (14:29 IST)
ബിജോയ് നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം ‘സോളോ’ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. നാലു വ്യത്യസ്ത കഥകള്‍, നാലു വ്യത്യസ്ത ലുക്ക്, നാലു നായികമാര്‍ ഇതാണ് സോളോ. ചിത്രത്തിന്റെ ടീസറും ആദ്യ പോസ്റ്ററും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
 
ആര്‍തി വെങ്കിടേഷ്, സായി ധന്‍സിക, ശ്രുതി ഹരിഹരന്‍, നേഹ ശര്‍മ എന്നിവരാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമാര്‍. കബാലി എന്ന ചിത്രത്തില്‍ രജനീകാന്തിന്റെ മകളായി എത്തിയ നടിയാണ് ധന്‍സിക. ധന്‍സികയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് സോളോ. അഭിനയത്തില്‍ മുന്‍ പരിചയം ഉള്ളവരാണ് മ്റ്റ് മൂന്ന് നായികമാരും.
 
ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.  ബിജോയ്‌യുടെ തന്നെ നിർമാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേർന്നാണ് നിർമാണം. മണിരത്‌നത്തിന്റെ സംവിധാന സഹായിയായിരുന്ന ബിജോയ് നമ്പ്യാര്‍ മോഹന്‍ലാല്‍ അഭിനയിച്ച നിശബ്ദ ഹ്രസ്വചിത്രമായ റിഫ്ളക്ഷനിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നീ അത്ര വലിയ നടിയൊന്നുമായിട്ടില്ല‘ ഇനിയയോട് ഭാഗ്യരാജ്; സത്യമറിയാതെ ഒന്നും പറയരുതെന്ന് ഇനിയയുടെ മറുപടി