Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ജീവന്‍ വേണമെങ്കില്‍ അഞ്ചു കോടി നല്‍കണം

Salman khan

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 നവം‌ബര്‍ 2024 (13:10 IST)
സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ എന്ന പേരിലാണ് ഭീഷണി സന്ദേശം എത്തിയത്. മുംബെ പോലീസിന്റെ ട്രാഫിക് കണ്‍ട്രോളിലേക്കാണ് ഭീഷണി സന്ദേശം വന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. വര്‍ഷങ്ങളായി ജയിലില്‍ കിടക്കുകയാണ് ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി. ജയിലില്‍ കിടന്നുകൊണ്ട് തന്നെയാണ് ഇയാള്‍ അധോലോകത്തെ പ്രവര്‍ത്തിപ്പിക്കുന്നത് സല്‍മാന്‍ ഖാനെ വധിക്കാന്‍ നിരവധിതവണ ബിഷ്‌ണോയി സംഘം ശ്രമിച്ചിട്ടുണ്ട്. 
 
'ഇത് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ്. സല്‍മാന്‍ഖാന് ജീവന്‍ വേണമെങ്കില്‍ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പ് പറയണം. അല്ലെങ്കില്‍ അഞ്ചു കോടി രൂപ നല്‍കണം. അല്ലാത്തപക്ഷം ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ സംഘം ഇപ്പോഴും സജീവമാണ്'- സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞമാസം അവസാനത്തില്‍ സല്‍മാഖാനെതിരെ ഭീഷണി സന്ദേശം ഇതുപോലെ എത്തിയിരുന്നു. അന്ന് രണ്ടുകോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ് എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കെട്ടിടത്തില്‍ മുറികള്‍; അവിടെ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്ന് സാന്ദ്രാ തോമസ്