Select Your Language

Notifications

webdunia
webdunia
webdunia
webdunia

സല്‍മാന്‍ ഖാന് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയുടെ മകന്‍

Baba Siddique

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (14:37 IST)
സല്‍മാന്‍ ഖാന് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയുടെ മകന്‍ സഷീന്‍. എന്‍സിപി നേതാവ് സിദ്ദിഖിയും സല്‍മാനും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും എല്ലാ ദിവസവും രാത്രി സല്‍മാന്‍ തന്നെ വിളിക്കാറുണ്ടെന്നും ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറയാറുണ്ടെന്നും സഷീന്‍ പറഞ്ഞു. ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയി സിദ്ധിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ലോറന്‍സ് ബിഷ്‌ണോയി നേരത്തെയും ശ്രമിച്ചിരുന്നു.
 
സല്‍മാനെ ആരെങ്കിലും സഹായിച്ചാല്‍ അവരെയും വകവരുത്തുമെന്നും ലോറന്‍സ് ഭീഷണിപ്പെടുത്തിയിരുന്നു. ബിഷ്‌ണോയി സമുദായം ആരാധിക്കുന്ന കൃഷ്ണമൃഗത്തെ സല്‍മാന്‍ കൊലപ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതില്‍ കോടതി സല്‍മാനെ ശിക്ഷിക്കുകയും ചെയ്തിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിങ്ങളോടു പറയാന്‍ സൗകര്യമില്ല'; ആംബുലന്‍സ് യാത്രയെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി സുരേഷ് ഗോപി