‘ആലിയയെ ചുംബിക്കാൻ ഞാനില്ല’- സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ നിന്നും സൽമാൻ ഖാൻ പിന്മാറി

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (12:48 IST)
സഞ്ജയ് ലീല ബൻ‌സാലി സംവിധാനം ചെയ്യുന്ന ‘ഇൻഷാ അള്ള’ എന്ന ചിത്രത്തിൽ നിന്നും സൽമാൻ ഖാൻ പിന്മാറി. ആലിയ ഭട്ടിനെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. ബന്‍സാലിയുടെ സിനിമ ഉപേക്ഷിച്ച്‌ പോകുക എന്നത് അത്ര പതിവുള്ള കാര്യമല്ല. പക്ഷെ സഞ്ജയുടെ ചിത്രത്തില്‍ നിന്നും പിന്‍മാറിക്കൊണ്ട് സല്‍മാന്‍ ഖാനാണ് പിന്‍വാങ്ങിയത്. 
 
അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണ് സല്‍മാന്‍ ചിത്രം ഒഴിവാക്കിയതെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ആലിയയുമായുള്ള ചുംബന രംഗങ്ങളെത്തുടര്‍ന്നാണ് സല്‍മാന്‍ ഖാന്‍ ഇന്‍ഷാഅള്ളാ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ലിപ്പ്‌ലോക്ക് സീനുകള്‍ കൂടിയതോടെയാണ് സല്‍മാന്‍ ഇതില്‍ വ്യത്യസ്ത അഭിപ്രായം പങ്കുവെച്ചത്.
 
തന്റെ സിനിമകളില്‍ ചുംബന രംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നത് സല്‍മാന്റെ പ്രഖ്യാപിത നയമാണ്. സീനുകള്‍ മാറ്റണമെന്ന ആവശ്യം ഭന്‍സാലി സമ്മതിക്കാതെ വന്നതോടെയാണ് താരത്തിന്റെ പിന്‍മാറ്റം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന നടനാണ് സത്താർ'; വിയോഗത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി