Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ ഒരിക്കലും എന്നെ സെക്സിയായി കരുതിയിരുന്നില്ല'; സാമന്ത

Samantha Ruth Prabhu

നിഹാരിക കെ.എസ്

, തിങ്കള്‍, 20 ഒക്‌ടോബര്‍ 2025 (08:45 IST)
സാമന്തയിൽ നിന്നും ആരാധകർ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു പുഷ്പയിലെ ഊ ആണ്ടവ എന്ന ഐറ്റം ഡാൻസ്. അല്ലു അർജുനൊപ്പമുള്ള സാമന്തയുടെ ഈ ഡാൻസ് തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും സൂപ്പർ ഹിറ്റായി. ഇപ്പോഴിതാ ഈ ഡാൻസ് നമ്പർ ചെയ്തതിനെക്കുറിച്ച് സാമന്ത തുറന്നു പറയുകയാണ്. എൻ‍ഡിടിവി വേൾഡ് സമ്മിറ്റ് 2025 സെഷനിൽ സംസാരിക്കുകയായിരുന്നു സാമന്ത.
 
ആ ഡാൻസ് ചെയ്തത് തനിക്കൊരു വെല്ലുവിളിയായിരുന്നുവെന്ന് സാമന്ത പറഞ്ഞു. പുഷ്പയിലെ ഐറ്റം സോങ്ങിൽ ഒപ്പിടാനുള്ള തീരുമാനം വ്യക്തിപരമായിരുന്നുവെന്നും തന്റെ അതിരുകൾ പരീക്ഷിക്കുന്നതിനാണ് ഇത് ചെയ്തതെന്നും നടി പറഞ്ഞു. 
 
'എനിക്ക് കഴിയുമോ എന്ന് നോക്കാനാണ് ഞാൻ 'ഊ ആണ്ടവ' ചെയ്തത്. ഞാൻ എനിക്ക് തന്നെ നൽകിയ ഒരു വെല്ലുവിളിയായിരുന്നു അത്. ഞാൻ ഒരിക്കലും എന്നെ സെക്സിയായി കരുതിയിരുന്നില്ല. ആരും എനിക്ക് ഒരു 'ബോൾഡ് റോൾ' തരാൻ പോകുന്നില്ല. അതൊരിക്കൽ മാത്രമേ സംഭവിക്കുകയുള്ളൂ', സാമന്ത പറഞ്ഞു. 
 
അതേസമയം, വരുൺ ധവാനൊപ്പമുള്ള സിറ്റാഡൽ ഹണി ബണ്ണിയിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ഇപ്പോൾ ഹൈദരാബാദിലാണ് സാമന്ത. മുഴുനീള വേഷങ്ങൾ ചെയ്യുന്നതിൽ നിന്ന് ഇപ്പോൾ ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് സാമന്ത. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവാർഡുകളെ വില കൽപ്പിക്കുന്നില്ല, ഒന്നെങ്കിൽ കുപ്പത്തൊട്ടിയിലിടും, സ്വർണമാണെങ്കിൽ വിറ്റ് കാശാക്കും: വിശാൽ