Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി സാമന്തയ്ക്ക് ബാധിച്ചിരിക്കുന്ന അപൂര്‍വ്വ രോഗം എന്താണ്

സാമന്തയ്ക്ക് ഈ രോഗം ബാധിച്ചിട്ട് ഏതാനും മാസങ്ങളായി

Samantha Myositis
, ഞായര്‍, 30 ഒക്‌ടോബര്‍ 2022 (10:00 IST)
ആശുപത്രി കിടക്കയില്‍ നിന്ന് തന്റെ രോഗവിവരം വെളിപ്പെടുത്തി സാമന്ത. മയോസൈറ്റിസ് എന്ന അപൂര്‍വ്വ രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. 
 
ഇതൊരു ഓട്ടോ ഇമ്യൂണല്‍ രോഗമാണ്. ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന അവസ്ഥയാണ് ഇത്. പേശികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും അമിത വേദനയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ശരീരഭാരം കുറയുക, ക്ഷീണം, ചെറിയ പനി എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ശരീരത്തിനു വല്ലാതെ തളര്‍ച്ച തോന്നിയേക്കാം. എഴുന്നേറ്റ് നടക്കാന്‍ അടക്കം ബുദ്ധിമുട്ട് ഉണ്ടാകും. 
 
സാമന്തയ്ക്ക് ഈ രോഗം ബാധിച്ചിട്ട് ഏതാനും മാസങ്ങളായി. ഇപ്പോഴാണ് തന്റെ രോഗവിവരം താരം ആരാധകരുമായി പങ്കുവെയ്ക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാവരോടും പറയണമെന്ന് കരുതിയിരുന്നു, അപൂർവരോഗം ബാധിച്ചതിനെ പറ്റി നടി സാമന്ത