Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകള്‍ ഡിവോഴ്‌സായെന്ന് അദ്ദേഹം വിശ്വസിച്ചില്ല, തകർന്നുപോയി; സാമന്തയുടെ പിതാവിന്റെ മരണകാരണമെന്ത്‌?

മകള്‍ ഡിവോഴ്‌സായെന്ന് അദ്ദേഹം വിശ്വസിച്ചില്ല, തകർന്നുപോയി; സാമന്തയുടെ പിതാവിന്റെ മരണകാരണമെന്ത്‌?

നിഹാരിക കെ എസ്

, ശനി, 30 നവം‌ബര്‍ 2024 (09:50 IST)
നടി സാമന്ത റുത് പ്രഭു തന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നു പോവുകയാണ്. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയത്തും കരിയർ മുന്നോട്ട് കൊണ്ടുപോവുകയാണ് നടി. ഇതിനിടെ നടിയുടെ പിതാവ് ജോസഫ് പ്രഭുവിന്റെ വേര്‍പാടുണ്ടായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ദിവസങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ പിതാവിനെ കുറിച്ച് നടി പറഞ്ഞിരുന്നു.
 
സാമന്തയുടെ ജീവിതത്തില്‍ ഏറ്റവും വലിയ പിന്തുണ നല്‍കി കൂടെ നിന്നത് പിതാവായിരുന്നു. മകളുടെ വിവാഹമോചനം ഉണ്ടായത് അദ്ദേഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. മകള്‍ സാമന്തയുടെ കാര്യത്തില്‍ എന്നും ആകുലതയുള്ള പിതാവായിരുന്നു ജോസഫ് പ്രഭു. 
 
നാഗ ചൈതന്യയുമായിട്ടുള്ള സാമന്തയുടെ വിവാഹമോചനം അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി. സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം 2021 ഒക്ടോബറിലാണ് നടക്കുന്നത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം സാമന്തയുടെ പിതാവ് ജോസഫ് പ്രഭു ഫേസ്ബുക്കില്‍ മകളുടെ വിവാഹത്തിന് എടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. അവരുടെ വേര്‍പിരിയലുമായി പൊരുത്തപ്പെടാന്‍ തനിക്ക് വളരെയധികം സമയമെടുത്തെന്നും തന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത് പട്ടിണി കിടന്നു ചാവട്ടെ, നമ്മള് വളര്‍ത്തുന്നതെന്തിനാ..: ദിവ്യ ഉണ്ണി