Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ നായികയായി അരങ്ങേറ്റം, മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അഭിനയിച്ചു; മലയാളികളുടെ പ്രിയതാരത്തെ മനസിലായോ?

Samvritha Sunil
, ബുധന്‍, 21 ഏപ്രില്‍ 2021 (17:04 IST)
മലയാളിത്തം തുളുമ്പുന്ന ഒരുപിടി സിനിമകളുടെ ഭാഗമാകാന്‍ ഭാഗ്യം ലഭിച്ച നടിയാണ് സംവൃത സുനില്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനില്‍ ദിലീപിന്റെ നായികയായി അരങ്ങേറിയ സംവൃത പിന്നീട് നിരവധി സിനികളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങി സൂപ്പര്‍ താരനിരയ്‌ക്കൊപ്പം സംവൃത അഭിനയിച്ചിട്ടുണ്ട്. 
webdunia
 
വിവാഹശേഷം അഭിനയരംഗത്തു നിന്ന് ഇടവേളയെടുത്ത സംവൃത ബിജു മേനോന്‍ നായകനായ 'സത്യം പറഞ്ഞാല്‍?' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സഹോദരി സംജുക്തയ്‌ക്കൊപ്പമുള്ള ചിത്രമാണിത്. ഒരു ചേച്ചിയുടെ ഗൗരവത്തോടെയാണ് കുട്ടി സംവൃത ഈ ചിത്രത്തില്‍ നില്‍ക്കുന്നത്. 
webdunia
 
കുറച്ചുനാളുകളായി സംവൃതയ്‌ക്കൊപ്പം യുഎസിലാണ് സംജുക്ത. കഴിഞ്ഞ കുറേ നാളായി ഇരുവരും ഒന്നിച്ചുള്ള ധാരാളം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 
webdunia


ഭര്‍ത്താവ് അഖിലിനൊപ്പമുള്ള ചിത്രങ്ങള്‍ സംവൃത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. വിഷു ആഘോഷങ്ങളുടെ ഭാഗമായുള്ള ചിത്രമെന്നാണ് താരം ഈ ഫോട്ടോയ്ക്ക് കീഴില്‍ കുറിച്ചത്. 
webdunia
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജ്ഞാനപീഠ ജേതാവും പ്രമുഖ കവിയുമായ ശംഖ ഘോഷ് കൊവിഡ് ബാധിച്ച് മരിച്ചു