ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സംയുക്ത മേനോന്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. പാലക്കാട് സ്വദേശിയായ നടി ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളാണ്.2016ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ ആണ് നടിയുടെ ആദ്യചിത്രമെങ്കിലും ടോവിനോയുടെ തീവണ്ടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.'ഗാലിപാട്ട 2'എന്ന ചിത്രത്തിലൂടെ കന്നഡയിലും സംയുക്ത അരങ്ങേറ്റം കുറിച്ചു.
1995സെപ്റ്റംബര്‍ 11ന് ജനിച്ച നടിക്ക് 28 വയസ്സ് ഉണ്ട്. നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും ആദ്യം റിലീസ് ചെയ്ത ചിത്രം തീവണ്ടിയായിരുന്നു.കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2020 ലെ മികച്ച നടി സംയുക്ത ആയിരുന്നു.
വെള്ളം എന്ന സിനിമയില്‍ ഒരു മുഴുക്കുടിയനായായ ജയസൂര്യ കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്ന നടിയുടെ പ്രകടനം മികച്ചതായിരുന്നു.തന്റെ കരിയറിലെ ഒരു വഴിത്തിരിവായിരിക്കും ഈ ചിത്രമെന്നാണ് സംയുക്ത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
'കളരി'എന്ന സിനിമയിലൂടെയാണ് സംയുക്ത മേനോന്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.ധനുഷ് ചിത്രം 'വാത്തി'യാണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയത് തമിഴ് ചിത്രം.