‘അയാൾ എന്നെ ചതിക്കുകയായിരുന്നു, ഇപ്പോൾ മറ്റൊരുത്തി ഉണ്ട്’; മെൽ‌വിനെതിരെ നടി സന ഖാൻ

ചിപ്പി പീലിപ്പോസ്

ബുധന്‍, 12 ഫെബ്രുവരി 2020 (13:41 IST)
സോഷ്യൽ മീഡിയ ഏറെ കൊട്ടിഘോഷിച്ച പ്രണയമായിരുന്നു നൃത്തസംവിധായകന്‍ മെല്‍വിന്‍ ലൂയീസും നടി സന ഖാനും തമ്മിലുള്ള ബന്ധം. ഇരുവരും പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കൊടുവിൽ അത് സത്യമാണെന്ന് തുറന്നു സമ്മതിക്കുകയാണ് സന. 
 
മെല്‍വിന്‍ തന്നെ ചതിക്കുകയായിരുന്നെന്നും പ്രതീക്ഷിച്ചതല്ല അയാളില്‍ നിന്ന് തനിക്ക് ലഭിച്ചതെന്നും ഒരു അഭിമുഖത്തില്‍ സന പറഞ്ഞു. മെൽ‌വിനെ കുറിച്ച് പല കഥകളും കേട്ടിട്ടുണ്ടെങ്കിലും അതൊന്നും സന വിശ്വസിച്ചിരുന്നില്ല, എന്നാൽ വിശ്വസീനയമായ കാര്യങ്ങൾ അറിഞ്ഞപ്പോൾ താരം ആ ബന്ധത്തിൽ നിന്നും പിൻ‌തിരിയുകയായിരുന്നു.
 
‘മെല്‍വിന്‍ എന്നെ ചതിക്കുകയായിരുന്നു. ഹൃദയം നിറഞ്ഞാണ് ഞാനയാളെ സ്‌നേഹിച്ചത്. പക്ഷേ തിരിച്ച് അതല്ല എനിക്ക് കിട്ടിയത്. ഇപ്പോൾ ആ ബന്ധം ഞാന്‍ അവസാനിപ്പിച്ചു. അയാള്‍ മറ്റൊരാളുമായി ഇപ്പോള്‍ പ്രണയത്തിലാണ്.’ സന പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വെട്ടിമാറ്റലുകളില്ല; ട്രാൻസിന് യുഎ സർട്ടിഫിക്കറ്റ്, ഫെബ്രുവരി 20ന് റിലീസ്