Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജ് എന്ന കോമാളി എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്, ആ പൊട്ടനെ അന്ന് കിട്ടിയിരുന്നെങ്കിൽ ഒരാട്ട് വെച്ച് കൊടുത്തേനെ: സംഗീത ലക്ഷ്മണ

അവർക്ക് മുന്നിലെക്ക് നിങ്ങളുടെ പേട്ട് തല വെച്ചു കൊടുത്തത് എന്തിനായിരുന്നു മിസ്റ്റർ മോഹൻലാൽ?

പൃഥ്വിരാജ് എന്ന കോമാളി എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്, ആ പൊട്ടനെ അന്ന് കിട്ടിയിരുന്നെങ്കിൽ ഒരാട്ട് വെച്ച് കൊടുത്തേനെ: സംഗീത ലക്ഷ്മണ
, ചൊവ്വ, 10 ജൂലൈ 2018 (12:40 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന് വേണ്ടി വാദിക്കുകയും എപ്പോഴും ദിലീപിനൊപ്പം നിൽക്കുകയും ചെയ്യുന്ന ആളാണ് അഭിഭാഷക സംഗീത ലക്ഷ്മണ. ഇപ്പോഴിതാ, ഇന്നലെ നടന്ന മോഹൻലാലിന്റെ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ നിലപാടുകൾ തുറന്നു പറഞ്ഞിരിക്കുകയാണ് സംഗീത. 
 
കഴിഞ്ഞ വർഷം ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കണമെന്ന് വാശി പിടിച്ച പൃഥ്വിരാജിനെ രൂക്ഷമായി വിമർശിക്കാനും ഇവർ മടിക്കുന്നില്ല.  
 
സംഗീത ലക്ഷ്മണയുടെ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ:
 
വേണ്ടാത്ത പണിയായിപ്പോയി. അല്പമെങ്കിലും വകതിരിവ് ഉള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്? ഈ "അമ്മ" എന്ന സംഘടനയിൽ ബുദ്ധിയും ബോധവും തലയ്ക്ക് വെളിവുമുള്ള ആരുമില്ലെന്നോ? എന്തിനാണ് ഇവരിങ്ങനെ സ്വയം ridiculed ആവാനായി പിന്നെയും പിന്നെയും നിന്ന് കൊടുക്കുന്നത്? മോഹൻലാലിന്റെ പത്രസമ്മേളനം വീഡിയോ ഇപ്പോഴാണ് കണ്ടത്. മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ സംശയങ്ങളാണ് ഇതൊക്കെ....
 
മാധ്യമ പ്രവർത്തനം എങ്ങനെ നടത്തണം എന്ന് യാതൊരു ബോധവുമില്ലാത്ത; പൊതുജനശ്രദ്ധ ഏതേത് വിഷയങ്ങളിലേക്ക് കൊണ്ടുവരേണ്ടതുണ്ട് എന്ന കാര്യഗൗരവ്വമില്ലാത്ത; യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത തരത്തിലുള്ള മാധ്യമ പ്രവർത്തനം നടക്കുന്ന ഒരു നാട്ടിലെ മാധ്യമപ്രവൃത്തകരുടെ മുന്നിലിങ്ങനെ ഇരുന്നു കൊടുക്കേണ്ട കാര്യമെന്തായിരുന്നു, മോഹൻലാൽ, താങ്കൾക്ക്?
 
എന്തിനായിരുന്നു ലാൽ, ആ ക്ഷമാപണം? ആ ഖേദം പ്രകടിപ്പിക്കൽ? പൊതുജനത്തിന് കാര്യമില്ലാത്തിടത്ത് മാധ്യമങ്ങൾക്ക് എന്ത് കാര്യം? അംഗത്വമുള്ളവർക്ക് മാത്രം പ്രവേശനമുള്ളത് കൊണ്ടാവണമല്ലോ അവിടെ എല്ലാവരും ബാഡ്ജ് ധരിക്കുന്നത്? നിങ്ങൾ അഭിനേതാക്കൾ പോയി നിങ്ങള്ടെ പണി നോക്ക്. അതാണ് ചെയ്യേണ്ടത്. അല്ലാതെ തലയ്ക്ക് വെളിവില്ലാത്ത മാധ്യമ പ്രവർത്തകർക്ക് നിങ്ങള്ടെ പേട്ട് തല വെച്ചു കൊടുക്കയല്ല വേണ്ടത്, ചെയ്യേണ്ടത്.
 
യുവനടി കേസും ആ കേസിൽ നടൻ ദിലീപിനെ പ്രതി ചേർത്തതും അറസ്റ്റ് ചെയ്യപ്പെട്ടതും കുറ്റപത്രം സമർപ്പിക്കപ്പെട്ടതും- ഇവയെ കുറിച്ച് 'അമ്മ' എടുത്ത നിലപാടുകൾ, പറഞ്ഞ പരസ്യപ്രസ്താവനകൾ ഒക്കെ എന്നെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു. കാരണം- തമ്മിൽ അടുപ്പമുണ്ടായിരുന്ന ഒരു നടൻ ഒരു ഭാഗത്തും, മറുഭാഗത്ത് രണ്ടു നടികളും- തമ്മിലുള്ള തർക്കങ്ങളാണ് യുവനടി ആക്രമിക്കപ്പെട്ട കേസുമായി നടനെ ബന്ധിപ്പിക്കുന്നത് എന്നാണ് പ്രോസിക്യൂഷൻ സ്ക്രിപ്റ്റ്. ഇതാണ് കേസ് രേഖകൾ വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത്. 
 
ഈ നടിമാരിൽ ഒരാൾ നടന്റെ മുൻഭാര്യയും ആക്രമിക്കപ്പെട്ട നടി ഒരുപാട് ചിത്രങ്ങളിൽ നടന്റെ നായികയായി അഭിനയിച്ചിട്ടുള്ള സ്ത്രീയുമാണ്. മുൻഭാര്യയുടെ ഒരു കാമുകൻ കഥാപാത്രം ഉണ്ട്. നടൻ കുടുംബകോടതിയിൽ മുൻഭാര്യക്കെതിരെ കൊടുത്ത കേസിൽ ഈ കാമുകൻ Second Respondent ആണ്. ആ കേസ് ഒത്തുതീർപ്പാക്കിയ ശേഷമാണ് നടനും മുൻഭാര്യയും ഒരു സംയുക്തഹർജി ഫയൽ ചെയ്ത് വിവാഹമോചനം നേടുന്നത്. ഈ പറയുന്ന വിവാഹമോചനത്തിന് കാരണമായത് യുവനടിയാണ് എന്ന ധാരണയുണ്ടാക്കിയ വൈരാഗ്യമാണ് നടന് യുവനടിയോട് ഉണ്ടായിരുന്നത് പോലും. എന്നിട്ടോ നടൻ പോയി ഇതിലൊക്കെ സുന്ദരിയും മിടുക്കിയുമായ മറ്റൊരു നടിയെ സ്വന്തമാക്കുന്നു. എല്ലാവരും അപ്പനാ-അപ്പനാ വഴിക്ക് പോകുന്നു. ഇനി ഇവിടെ ഇതിൽ എവിടെയാണ് വൈരാഗ്യം? എന്റെ ബുദ്ധിയിൽ ആലോചിച്ചിട്ട് ഉത്തരം കിട്ടുന്നില്ല. നിങ്ങൾ 'അമ്മ' ക്കാരുടെ മന്ദബുദ്ധിയിൽ ആലോചിച്ചിട്ട് വല്ലതും കിട്ടുന്നെങ്കിൽ പറയ്യ്...
 
തീർന്നില്ല; ദിലീപ് അവസരങ്ങൾ നിഷേധിച്ചു എന്ന് യുവനടിക്ക് പരാതിയുണ്ടല്ലോ? വൈരാഗ്യം അപ്പോൾ യുവനടിക്ക് ദിലീപിനോടും ഉണ്ടല്ലോ? മലയാള സിനിമയിലെ തിളങ്ങിനിന്നിരുന്ന ഒരു താരം തന്റെ career തുലച്ചവൻ എന്ന് വിശ്വസിക്കുന്ന ഒരു സീനിയർ സഹപ്രവർത്തകൻ നടനോട് പ്രതികാരം ചെയ്യാൻ ഇറങ്ങിപുറപ്പെട്ടതല്ല, താൻ ആക്രമിക്കപ്പെട്ടു ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് കോടതി മുൻപാകെ തെളിയിച്ച് നിൽക്കുന്നത് വരെ ഞങ്ങൾ തൽകാലം രണ്ടുപേരുടെയും കൂടെ ഇല്ല, അത്കൊണ്ട് നിങ്ങൾ രണ്ടുപേരും നിങ്ങൾ രണ്ടുപേരുടെയും സാക്ഷികളും സംഘടനയിൽ നിന്ന് മാറി നിൽക്ക് ഞങ്ങൾക്ക് ബാക്കിയുള്ള അംഗങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് എന്ന നിലാപാട് സ്വീകരിക്കാനുള്ള സ്വാതന്ത്യ്രവും അധികാരവും "'അമ്മ'യ്ക്കില്ലെന്നോ? ബുദ്ധിയുടെയും ബോധത്തിന്റെ കാര്യം വേറെ!!
 
നടൻ ദിലീപ് സ്വയം മാറി നിൽക്കാൻ തീരുമാനിച്ചു- അത് വേറെ കോമഡി!! ദിലീപ് വേറൊരു പൊട്ടൻ!! അയാൾ എന്തിനാണ് മാറി നിൽക്കുന്നത്? യുവനടിയും, വിചാരണയിൽ അയാൾക്ക് വേണ്ടിയും യുവനടിക്ക് വേണ്ടിയും കോടതി മുൻപാകെ സാക്ഷി പറയാനുള്ളവർ സംഘടനയിൽ തുടരുമ്പോൾ അയാൾ മാത്രമെന്തിന് മാറി നിൽക്കണം? 
 
സംഘടനയിലെ അംഗങ്ങളായ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുവനടിയും അവളുടെ മൂന്ന് കൂട്ടുകാരികളും ചേർന്ന് അരങ്ങേറുന്നത് എന്ന് പറയാൻ എന്താ ദിലീപിന്റെ വായിൽ പഴം കുത്തി കയറ്റി വെച്ചിരിക്കുകയായിരുന്നോ? കേസിൽ സാക്ഷികളായി വരാനുള്ളവർ എല്ലാവരും കേസ് തീരുന്നത് വരെ മാറിനിൽക്കണം എന്ന് രേഖാമൂലം എഴുതികൊടുത്ത് അപേക്ഷിക്കാൻ ദിലീപിന് അറിയില്ലായിരുന്നോ? അതോ അതിനുള്ള ബുദ്ധിയില്ലായിരുന്നോ,വിവരമില്ലായിരുന്നോ അയാൾക്ക്?
 
ദിലീപ് അറസ്റ്റിലായത്തിന്റെ അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താങ്കൾ ഉൾപ്പടെ നിന്നുകൊണ്ടുള്ള അഭ്യാസപ്രകടനം കണ്ടപ്പഴേ എന്റെ മനസ്സിൽ തോന്നിയതാണ്....എല്ലാറ്റിനെയും കാണാൻ നല്ല ചന്തമാണല്ലോ- പേരിനെങ്കിലും ഒരല്പം വിവരവും ബോധവും ഇവന്മാരുടെ തലക്കകത്ത് വെച്ച് കൊടുക്കാൻ ഈശ്വരൻ മറന്നു പോയതാണോ? അതോ ഇവന്റെയൊക്കെ ആകാരത്തിൽ ഗ്ലാമറ് കുത്തി കയറ്റിയത് കൂടിപോയത് കൊണ്ട് ബുദ്ധിക്കുള്ള സ്പേസ് ഇല്ലാതെ പോയതോ....എന്ന്. 
 
പുരകത്തുമ്പോ വാഴവെട്ടി താഴെയിട്ട്, താഴെ കിടക്കുന്ന ആ വാഴയിൽ കയറി നിന്നു അറിയാത്ത ഓട്ടൻതുള്ളൽ കളിച്ച് കാണിച്ച് കൈയ്യടി വാങ്ങാൻ ശ്രമിക്കുന്ന പോലുള്ള പരിപാടിയാണ് പൃഥ്വിരാജ് എന്ന കോമാളി അന്ന് കാണിച്ചുകൂട്ടിയത്. ആ ചെക്കൻ എന്തായിരുന്നു പ്രകടനം? ഹോഹ്!! എന്റെ കൺവെട്ടത്തെങ്ങാനും ആ പൊട്ടനെ അന്ന് എനിക്ക് കിട്ടിയിരുന്നെങ്കിൽ ഒരാട്ട് വെച്ച് കൊടുത്തേനെ ഞാൻ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിനെ മാറ്റി, മമ്മൂട്ടിച്ചിത്രത്തില്‍ തമിഴ് യുവതാരം; അണിയറയില്‍ നടന്നതെന്ത്?