ബിഗ് ബോസ് ഇടപെട്ടു, മസാല ദോശ കൊടുത്ത് അനൂപ് ശ്വേതയുടെ പിണക്കം മാറ്റി!
ബിഗ് ബോസ് ഇടപെട്ടു, മസാല ദോശ കൊടുത്ത് അനൂപ് ശ്വേതയുടെ പിണക്കം മാറ്റി!
Publish Date: Tue, 10 Jul 2018 (11:20 IST)
Updated Date: Tue, 10 Jul 2018 (11:26 IST)
അനൂപ് മേനോനും ശ്വേതയും തമ്മിലുള്ള പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ബിഗ് ബോസ് ഇടപെട്ടു. അനൂപിന് മാപ്പ് നൽകാൻ കഴിയുമോ എന്ന് ബിഗ് ബോസ് ശ്വേതയോട് ചോദിച്ചു. ബിഗ് ബോസിലെ കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഈ കാര്യങ്ങൾ ചോദിച്ചത്.
തുടർന്ന് പ്രശ്‌നം ഒത്തുതീർപ്പാക്കിയതോടെ നിറകണ്ണുകളുമായി ഇവർ തിരികെ സുഹൃത്തുക്കളുടെ അരികിലെത്തി. എല്ലാവരും കാര്യം ചോദിച്ചാതിന് പിന്നാലെ നടന്ന സംഭവം ഇവർ പറയുകയും ചെയ്‌തു. തുടർന്ന് അനൂപ് മോനോൻ ശ്വേതയ്‌ക്ക് മസാല ദോശ വാരിക്കൊടുത്തായിരുന്നു പ്രശ്‌നം പരിഹരിച്ചത്.
പലതരത്തിലുള്ള വാക് വാദങ്ങളും ബിഗ് ബോസിൽ അരങ്ങേറാറുണ്ട്. അതിനൊക്കെ പ്രേക്ഷകർ കാഴ്ചക്കാരുമായിട്ടുണ്ട്. പുതിയ ക്യാപ്റ്റൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിഗ്ബേസ് ഹൗസിൽ നടന്ന ടാസ്‌ക്കാണ് വലിയൊരു പൊട്ടിത്തെറിയിൽ അവസാനിച്ചത്. ശ്വേതയും അനൂപും ശ്രീജീഷുമായിരുന്നു ക്യാപ്റ്റൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിനിടയിൽ ശ്വേതയും അനൂപ് മേനോനും തമ്മിൽ വാക് തർക്കമുണ്ടാകുകയും. അത് രൂക്ഷമായി മാറുകയും ചെയ്തു.
ശ്വേതയുമായി നടന്ന പ്രശ്നത്തിനെ തുടർന്ന് അനൂപ് ടാസ്ക്കിൽ നിന്ന് സ്വയം പുറത്തു പോകുകയും ചെയ്‌തു. തുടർന്ന് ബിഗ്ബോസ് ഹൗസിൽ വീണ്ടും വഴക്ക് തുടർന്നു. രഞ്ജിനിയും അനൂപുമായിട്ടായിരുന്നു വഴക്ക്. പിന്നീട് ബിഗ് ബോസിന്റെ പ്രതിനിധി എന്ന നിലയിൽ ക്യാമറയ്ക്ക് മുന്നിൽ അനൂപ് മാപ്പ് പറയുകയും ചെയ്തു.