ഏറെ ശ്രദ്ധിക്കപ്പെട്ട ക്വീന്‍ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്‌ടതാരമായ നടിയാണ് സാനിയ ഇയ്യപ്പന്‍. ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ വന്‍ സ്വീകരണമാണ് യുവനടിക്ക് ലഭിച്ചത്.
പ്രിയതാരമായി നിലക്കൊള്ളുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് സാനിയയ്‌ക്ക്. എന്നാല്‍ ഇക്കുറി വിമര്‍ശനത്തിനിടയാക്കിയിരിക്കുന്നത് സാനിയയുടെ വേഷമാണ്. ഏഷ്യാവിഷന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് അതീവ ഗ്ലാമറസായി സാനിയ പ്രത്യക്ഷപ്പെട്ടത്.
അവാര്‍ഡ് ദാന ചടങ്ങില്‍ സാനിയ ധരിച്ച വേഷമാണ് ഇത്തവണ വില്ലനായത്. താരത്തിന്റെ വസ്‌ത്രധാരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്ത് എത്തിയത്. ശരീരം പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വസ്‌ത്രം ധരിച്ചു വേണോ കൈയടി നേടാനെന്നാണ് പലരും ചോദിക്കുന്നത്.
എന്നാല്‍ താരത്തെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തി. ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങിയതിനൊപ്പം പുതുമുഖ നടിക്കുള്ള സമ്മാനവും സാനിയ നേടി. ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനൊപ്പം ഡാന്‍സും മികച്ച കൈയടി നേടിയിരുന്നു.