Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തിട്ടാലും പ്രശ്‌നം, സാരി ഉടുത്താൽ തള്ളച്ചി, ബിക്കിനി ധരിച്ചാൽ സംസ്‌കാരമില്ലാത്തവള്‍; സാനിയ അയ്യപ്പന്‍

Saniya

നിഹാരിക കെ.എസ്

, ശനി, 5 ഏപ്രില്‍ 2025 (09:29 IST)
ഏത് തരം വസ്ത്രധാരണവും ഇണങ്ങുന്ന നടിയാണ് സാനിയ അയ്യപ്പൻ. താന്‍ എന്ത് ഡ്രസ് ധരിച്ചാലും ആളുകള്‍ വളരെ നെഗറ്റീവായ കമന്റുകളാണ് പറയാറുള്ളതെന്ന് സാനിയ അയ്യപ്പന്‍ പറയുന്നു. സാരിയുടുത്തുള്ള ഫോട്ടോയാണങ്കില്‍ പ്രായമുള്ള തള്ളച്ചിയെപോലുണ്ടെന്നും ബിക്കിനി ധരിച്ചാൽ സംസ്‌കാരമില്ലാത്തവള്‍ എന്നൊക്കെ പറയുമെന്നും സാനിയ പറഞ്ഞു. ഐ. ആം വിത്ത് ധന്യവര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
 
‘മര്യാദയ്ക്ക് ഇത് ഇട്ടോ എന്നാലെ ഞങ്ങള്‍ ലൈക്ക് അടിക്കൂ എന്നൊക്കെയുള്ള കമന്റുകള്‍ കാണാറുണ്ട്. സാരിയുടുത്താല്‍ പറയും, അയ്യോ തള്ളച്ചിയായി ഇരുപത്തിരണ്ട് വയസേ ഉള്ളൂവെങ്കിലും മുപ്പത് വയസുള്ള തള്ളച്ചിയെ പോലെയാണ് ഇരിക്കുന്നത്. ബിക്കിനി ഇട്ടിരിക്കുന്ന ഫോട്ടോ കണ്ടാല്‍ പറയും സംസാകാരം ഇല്ല. വീട്ടില്‍ അമ്മയും അച്ഛനുമില്ലേ അങ്ങനെ എന്തൊക്കെയോ.
 
നമ്മള്‍ എന്ത് ചെയ്താലും ഇന്റെര്‍നെറ്റില്‍ പ്രശ്‌നമാണ്. എന്താണന്നറിയില്ല ഞാന്‍ എന്ത് ചെയ്താലും ആളുകള്‍ക്ക് പ്രശ്‌നമാണ്. ഒരു സാരിയുടുത്തിട്ടുള്ള ഫോട്ടോയുടെ താഴത്തെ കമന്റസാണ്, ഇരുപത്തിരണ്ട് വയസേ ഉള്ളൂ ഒരു മുപ്പത്തിരണ്ട് വയസായ അമ്മച്ചിയെ പോലെയിരിക്കുവാണ് സാരിയുടുത്ത്. അപ്പോള്‍ പിന്നെ ഞാന്‍ നൈറ്റി ഇട്ടിട്ട് വരണോ അല്ലെങ്കിൽ പര്‍ദ ഇട്ടിട്ട് വരണോ,’സാനിയ അയ്യപ്പന്‍ ചോദിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്