'മമ്മൂക്കയെ വച്ചൊരു സിനിമ ചെയ്താലേ ഞങ്ങളുടെ കരിയർ പൂർണ്ണമാകൂ, അല്ലാത്തപക്ഷം അതൊരു നഷ്ടമാണ്'; ബോബി-സഞ്ജയ് പറയുന്നു

മലയാള സിനിമയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച കഴിവുറ്റ തിരക്കഥാകൃത്തുക്കളാണ് ബോബി & സഞ്ജയ്.

വ്യാഴം, 6 ജൂണ്‍ 2019 (10:18 IST)
മലയാള സിനിമയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച കഴിവുറ്റ തിരക്കഥാകൃത്തുക്കളാണ് ബോബി & സഞ്ജയ്. ഒടുവിൽ ഇരുവരും രചിച്ച 'ഉയരെ' കേരളാ ബോക്സ് ഓഫീസുകളിൽ വലിയ കളക്ഷനും മികച്ച പ്രേക്ഷകാഭിപ്രായവും നേടി ഉയർന്ന് പറക്കുകയാണ്. ബോബി-സഞ്ജയ് ടീമിന്റെ അടുത്ത തിരക്കഥ മെഗാസ്റ്റാർ മമ്മൂട്ടിക്കു വേണ്ടിയാണ്. ന്യൂസ് 18നു നൽകിയ അഭിമുഖത്തിലാണ് ഇവർ ഈ വിവരം പുറത്തുവിടുന്നത്.
 
ബോബിയുടെ വാക്കുകൾ ഇങ്ങനെ-
 
വളരെ കുട്ടിയായിരുന്നപ്പോൾ 1983ൽ അച്ഛൻ നിർമ്മിച്ച പത്മരാജൻ സിനിമ കൂടെവിടെയുടെ സെറ്റിൽ വച്ചാണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. അതേ മമ്മൂക്കയ്ക്കു വേണ്ടിയാണ് ഇപ്പോൾ തിരക്കഥ എഴുതി അദ്ദേഹത്തിനായി ഞങ്ങൾ കാത്തു നിൽക്കുന്നത്. വല്ലാത്ത കൗതുകം തോന്നുന്നു-ബോബി പറയുന്നു.
 
ഞങ്ങൾ ഇത്രകാലമായി അദ്ദേഹത്തിനു വേണ്ടി എഴുതിയില്ലല്ലോ എന്നുള്ളത് ഞങ്ങളുടെ കരിയറിലെ തന്നെ ഒരു നഷ്ടമായിട്ടാണ് കരുതുന്നത്. കാരണം അദ്ദേഹത്തെ വച്ചൊരു സിനിമ ചെയ്താലേ ഞങ്ങളുടെ കരിയർ പൂർണ്ണമാകൂ എന്ന വിശ്വാസമാണ്- സഞ്ജയ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സംവിധായകനൊപ്പം ഒരു രാത്രി കിടക്ക പങ്കിട്ടാല്‍ വിജയ് ദേവരക്കൊണ്ടയുടെ നായികവേഷം; വെളിപ്പെടുത്തലുമായി യുവനടി ഷാലു