Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

സംവിധായകനൊപ്പം ഒരു രാത്രി കിടക്ക പങ്കിട്ടാല്‍ വിജയ് ദേവരക്കൊണ്ടയുടെ നായികവേഷം; വെളിപ്പെടുത്തലുമായി യുവനടി ഷാലു

മീ ടൂ പോലെയുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ,അതാണോ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ കുറയുന്നതിന് കാരണമെന്നുമുള്ള ചോദ്യമായിരുന്നു താരത്തോട് ചോദിച്ചത്.

Shalu Shamu
, വ്യാഴം, 6 ജൂണ്‍ 2019 (08:02 IST)
സിനിമാ താരങ്ങള്‍ക്കെതിരെയുള്ള മീടൂ ആരോപണങ്ങള്‍ സജീവമാകുന്ന കാലമാണിത്. മുൻപ് നടന്നിട്ടുള്ള സംഭവങ്ങളാണെങ്കില്‍ പോലും ഇപ്പോള്‍ അതൊക്കെ തുറന്നു പറച്ചിലുകളായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതേപോലെ വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് യുവനടിയായ ഷാലു ശാമുവാണ്.
 
മീ ടൂ പോലെയുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ,അതാണോ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ കുറയുന്നതിന് കാരണമെന്നുമുള്ള ചോദ്യമായിരുന്നു താരത്തോട് ചോദിച്ചത്.
 
മീടു തനിക്ക് നേരിട്ടിട്ടുണ്ടെന്നും അത് സ്വന്തമായി തന്നെ നേരിടാന്‍ കഴിഞ്ഞുവെന്നും അതുകൊണ്ട് പരാതിയൊന്നും നല്‍കിയിരുന്നില്ലെന്നും നല്‍കിയാലും പ്രസ്തുത വ്യക്തി തെറ്റ് അംഗീകരിക്കില്ലെന്നും താരം പറയുന്നു.
 
അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് തന്നോട് മോശമായി പെരുമാറിയത്. വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷമാണ് അദ്ദേഹം ഓഫര്‍ ചെയ്തത്. പകരമായി സംവിധായകനോടൊപ്പമുള്ള ഒരു രാത്രിയായിരുന്നു ഇതിനായി ആവശ്യപ്പെട്ടത്.എന്നാൽ ഇതിനെ താന്‍ ധൈര്യപൂര്‍വം നേരിട്ടുവെന്നും താരം കുറിച്ചിട്ടുണ്ട്. സംവിധായകന്‍ ആരാണെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്‍ജികെ തകര്‍ന്നു, മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ടോമിച്ചന്‍ മുളകുപാടം പിന്‍‌മാറി!