Select Your Language

Notifications

webdunia
webdunia
webdunia
webdunia

വില്ലന്‍ അല്ല,വിജയ്യുടെ അച്ഛന്റെ വേഷത്തില്‍ സഞ്ജയ് ദത്ത്

വില്ലന്‍ അല്ല,വിജയ്യുടെ അച്ഛന്റെ വേഷത്തില്‍ സഞ്ജയ് ദത്ത്

കെ ആര്‍ അനൂപ്

, വെള്ളി, 19 മെയ് 2023 (14:21 IST)
ലിയോയുടെ ചിത്രീകരണത്തിലാണ് വിജയ് ഇപ്പോള്‍.രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.സഞ്ജയ് ദത്ത് വിജയ്യുടെ അച്ഛന്റെ വേഷത്തില്‍ എത്തും. 
 
 നേരത്തെ വില്ലന്‍ വേഷത്തിലാണ് സഞ്ജയ് എത്തുക എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.മാര്‍ച്ചില്‍ കശ്മീര്‍ ഷെഡ്യൂളില്‍ സഞ്ജയ് ദത്തും ഉണ്ടായിരുന്നു, ഈ മാസം ചെന്നൈയില്‍ തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് അദ്ദേഹം തുടരും. 
 
 വിജയും അര്‍ജുനും തമ്മിലുള്ള ആക്ഷന്‍ സീക്വന്‍സാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ക്ലൈമാക്സ് സീക്വന്‍സിനായുള്ള ചിത്രീകരണത്തിനായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഹൈദരാബാദിലേക്ക് പോകും. 'ലിയോ' ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് പറയപ്പെടുന്നു,
 
  ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ചിത്രത്തില്‍ വിജയ്, തൃഷ, അര്‍ജുന്‍, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് ??മേനോന്‍, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ്, സാന്‍ഡി എന്നിവരും അഭിനയിക്കുന്നു.
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമം: മുതുകുളത്തെ അപമാനിച്ചു, നവ്യാനായർക്കെതിരെ സോഷ്യൽ മീഡിയ