Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൈസായി ഒഴിവാക്കി ! സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിണറായിയെ ക്ഷണിക്കാതെ കോണ്‍ഗ്രസ്

Siddaramaiah oath ceremony no invitation to Pinarayi Vijayan
, വെള്ളി, 19 മെയ് 2023 (09:42 IST)
സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് 11 പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ച് കര്‍ണാടക കോണ്‍ഗ്രസ്. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ അടക്കം വിവിധ പാര്‍ട്ടിയിലുള്ള നേതാക്കള്‍ക്കാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണക്കത്ത് അയച്ചിരിക്കുന്നത്. 
 
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള എന്നിവര്‍ക്കെല്ലാം സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണമുണ്ട്. 
 
അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവര്‍ക്കൊന്നും ക്ഷണമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ എയിംസിലെ വനിതാ ഡോക്ടര്‍ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം