Select Your Language

Notifications

webdunia
webdunia
webdunia
Monday, 21 April 2025
webdunia

മമ്മൂട്ടിക്കൊപ്പമുള്ള അന്നത്തെ യാത്രയിൽ കാലനെ മുന്നിൽ കണ്ടെന്ന് സംവിധായകൻ

മമ്മൂട്ടിക്കൊപ്പമുള്ള അന്നത്തെ യാത്രയിൽ കാലനെ മുന്നിൽ കണ്ടെന്ന് സംവിധായകൻ

മമ്മൂട്ടി
, ചൊവ്വ, 18 ഡിസം‌ബര്‍ 2018 (11:26 IST)
മികച്ചൊരു നടൻ എന്നതുപോലെ തന്നെ നല്ലൊരു വാഹനപ്രേമി കൂടിയാണ് മമ്മൂട്ടി എന്ന മെഗാസ്‌റ്റാർ. അദ്ദേഹത്തിന്റെ വാഹനക്കമ്പത്തെക്കുറിച്ച് ഏവർക്കും അറിയാവുന്നതുമാണ്. മമ്മൂട്ടി തന്നെ പല അഭിമുഖങ്ങളിലായി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്.
 
കൂടെ ഡ്രൈവർ ഉണ്ടെങ്കിൽ പോലും വാഹനമോടിക്കാൻ താൽപ്പര്യമുള്ള വ്യക്തിയാണ് മമ്മൂട്ടി. കേരളകൗമുദിക്കായി മമ്മൂട്ടിയെ അഭിമുഖം ചെയ്യുന്നതിനായി അദ്ദേഹത്തിനൊപ്പം കാറില്‍ പോയതിനെക്കുറിച്ചുള്ള അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ സംവിധായകനായ ശാന്തിവിള ദിനേശ്.
 
'അദ്ദേഹത്തിന്റെ കൂടെയുള്ള അന്നത്തെ യാത്രയിൽ കാലനെ നേരിൽ കണ്ടിരുന്നു. സകല ഗട്ടറുകളിലും കുഴികളിലും ചാടിച്ചുകൊണ്ടായിരുന്നു അന്നത്തെ ഡ്രൈവിംഗ്. അത്രയ്ക്ക് പേടിപ്പെടുത്തുന്ന തരത്തിലായിരുന്നു അദ്ദേഹം അന്ന് വാഹനമോടിച്ചിരുന്നത്'- അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീകുമാറിന്റെ മാർക്കറ്റിംഗ് മികച്ചത്, രണ്ടാമൂഴം സംഭവിക്കും: വിവാദങ്ങളോട് പ്രതികരിച്ച് മോഹൻലാൽ