Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിക്ക് ടോക്ക് നിരോധിച്ചതിൽ നിരാശ വേണ്ട;എന്റെ പാട്ടുകളും വീഡിയോകളും കണ്ടാൽ മതി:സന്തോഷ് പണ്ഡിറ്റ്

ഇപ്പോൾ ടിക്ക് ടോക്ക് നിരോധിച്ചതിൽ വിഷമികുന്നവരെ ആശ്വസിപ്പിക്കാൻ നടൻ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ടിക്ക് ടോക്ക് നിരോധിച്ചതിൽ നിരാശ വേണ്ട;എന്റെ പാട്ടുകളും വീഡിയോകളും കണ്ടാൽ മതി:സന്തോഷ് പണ്ഡിറ്റ്
, വ്യാഴം, 18 ഏപ്രില്‍ 2019 (12:56 IST)
ചൈനീസ് ആപ്പായ ടിക്ക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചതായുള്ള വാർത്ത യുവതലമുറ ഒന്നടങ്കം സങ്കടത്തോടെയാണ് കേട്ടത്. ഒരു നേരമ്പോക്കിലുപരി മനസ്സിന്റെ സന്തോഷത്തിന് ടിക്ക് ടോക്കിനെ ആശ്രയിക്കുന്നവരാണ് നിരവധി പേരും. ചിലയാളുകൾ ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിന്മേലാണ് ടിക്ക് ടോക്കിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്. 
 
ഇപ്പോൾ ടിക്ക് ടോക്ക് നിരോധിച്ചതിൽ വിഷമികുന്നവരെ ആശ്വസിപ്പിക്കാൻ നടൻ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 'ഏതായാലും ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തിൽ നിൽക്കുന്നവർ എന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലൂടെ കണ്ട് രസിക്കുക, അതോടെ നിരോധിച്ച വിഷമം പോയി കിട്ടും'-സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ  ഇപ്രകാരം കുറിച്ചു.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം 
 
മക്കളേ..
അങ്ങനെ ടിക്-ടോക്ക് Google നിരോധിച്ചല്ലോ... ആ ആപ്പ് ചില ആളുകള് അപകടകരമാം വിധം Miss use ചെയ്തു അഥവാ ചെയ്യുന്നു, ആത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചില൪ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്..
 
എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാ൯ പലരും ശ്രമിക്കാറില്ല..
 
ഏതായാലും ടീക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തില് നില്കുന്നവര് എന്ടെ പാട്ടുകളും, വീഡിയോകളും YouTube ലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും..
 
(വാൽ കഷ്ണം.. പണ്ഡിറ്റീന്ടെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്പില് എന്തോന്ന് ടിക് ടോക്ക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നത്. )
 
Pl comment by Santhosh Pandit (പണ്ഡിറ്റിൽ വിശ്വസിക്കൂ, ചിലപ്പോൾ നിങ്ങളും, സമയം നല്ലതെങ്കിൽ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൂട്ടിംഗ് കഴിഞ്ഞ മടങ്ങവേ വാഹനാപകടം; സീരിയൽ താരങ്ങൾ കൊല്ലപ്പെട്ടു