Bigg Boss Season 5: ബിഗ് ബോസ് സീസണ്‍ അഞ്ച്: ആറാട്ട് അണ്ണന്‍ സന്തോഷ് വര്‍ക്കി മത്സരാര്‍ഥിയായേക്കും !
ആറാട്ട് സിനിമയുടെ റിവ്യുവിലൂടെ ശ്രദ്ധേയനായ സന്തോഷ് വര്‍ക്കി ബിഗ് ബോസ് അഞ്ചില്‍ മത്സരാര്‍ഥിയായി എത്തിയേക്കുമെന്നാണ് വിവരം
Bigg Boss Season 5: മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് ഉടന്‍ തുടങ്ങും. സീസണ്‍ അഞ്ചിന്റെ ലോഗോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് സീസണ്‍ അഞ്ചിലും അവതാരകനായി എത്തുക. പതിവില്‍ നിന്ന് വ്യത്യസ്തമായി പൊതുജനങ്ങളില്‍ നിന്ന് ഒരു മത്സരാര്‍ഥി ഇത്തവണ ബിഗ് ബോസ് വീട്ടിലുണ്ടാകും.
ആറാട്ട് സിനിമയുടെ റിവ്യുവിലൂടെ ശ്രദ്ധേയനായ സന്തോഷ് വര്‍ക്കി ബിഗ് ബോസ് അഞ്ചില്‍ മത്സരാര്‍ഥിയായി എത്തിയേക്കുമെന്നാണ് വിവരം. ആറാട്ട് അണ്ണന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും സന്തോഷ് വര്‍ക്കിയെ വിശേഷിപ്പിക്കുന്നത്. ഏറെ വിവാദങ്ങളില്‍ ഇടംപിടിച്ച സന്തോഷ് വര്‍ക്കിയും ഇത്തവണ ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയേക്കും.