Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനൊപ്പം സന്തോഷ് ശിവന്‍, 'ബറോസ്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 29 മാര്‍ച്ച് 2021 (09:00 IST)
'ബറോസ്' ഒരുങ്ങുന്നു. പുതിയ വിശേഷങ്ങളുമായി പ്രശസ്ത ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍. സെറ്റുകളില്‍ നിന്ന് മോഹന്‍ലാലിനൊപ്പം എടുത്ത ഒരു ഫോട്ടോ അദ്ദേഹം പങ്കിട്ടു. മോഹന്‍ലാല്‍ ചിത്രത്തിന് സന്തോഷ് ശിവന്‍ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ഓരോ ആരാധകര്‍ക്കും. ഇതിനുമുമ്പ് 'യോധ', 'നിര്‍ണ്ണയം', 'കലാപാനി', 'ഇരുവര്‍' തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ 'ബറോസ്' പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുമ്പോള്‍ സന്തോഷ് ശിവനും ടീമിനൊപ്പം ചേര്‍ന്നിരുന്നു.
 
'ബറോസ്' പൂജ ചടങ്ങുകള്‍ മലയാള സിനിമ ലോകം ആഘോഷമാക്കിയിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, സംവിധായകരായ പ്രിയദര്‍ശന്‍, ഫാസില്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ പ്രമുഖരെല്ലാം ചടങ്ങില്‍ സന്നിഹിതരായിരുന്നു. പൂര്‍ണ്ണമായും 3 ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രമാണ് 'ബറോസ്'. ഇന്ത്യയിലെ ആദ്യത്തെ 3 ഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിചാത്തന്‍' നിര്‍മ്മിച്ച ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ബാറോസ്-ദി ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്നാണ് സിനിമയുടെ മുഴുവന്‍ പേര്.ഒരു കുട്ടിക്കും ഭൂതത്തിനുമിടയിലുള്ള നിഗൂഢതയാണ് ബാറോസിന്റെ പ്രമേയം.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആര്‍എഫിനെ പരസ്യമായി പിന്തുണച്ച് പാക് ഉപ പ്രധാനമന്ത്രി

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments