'ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിലെ ഓരോ സീനിലും അനുകരിച്ചത് തിലകനെ': ശരണ്യ പൊന്‍വണ്ണന്‍
'ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിലെ ഓരോ സീനിലും അനുകരിച്ചത് തിലകനെ': ശരണ്യ പൊന്‍വണ്ണന്‍
'തെന്‍മേര്‍ക്ക് പരുവക്കാറ്റ്' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുമ്പോൾ താന്‍ ഏറ്റവും കൂടുതല്‍ അനുകരിച്ചത് നടന്‍ തിലകനെയായിരുന്നു എന്ന് ശരണ്യ പൊന്‍വണ്ണന്‍. ശരണ്യയ്‌ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രമായിരുന്നു അത്.
'തിലകന്‍ സാറിനെ ഇഷ്ടമാണ്. നേരില്‍ കാണുമ്പോൾ അദ്ദേഹം കുറച്ചു സീരിയസ് ആണെന്ന് തോന്നുമെങ്കിലും സ്ക്രീനില്‍ അദ്ദേഹം സ്നേഹരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ കരഞ്ഞു പോകും. 'സ്പടികം', 'കിരീടം' എന്നിവ ഉദാഹരണങ്ങളാണ്'- ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
അതേസമയം, 'സല്ലാപം' മുതല്‍ 'ഉദാഹരണം സുജാത'വരെ മഞ്ജുവിന്റെ അഭിനയം ശ്രദ്ധിച്ചിട്ടുണ്ട് എന്നും മഞ്ജു വാര്യരുടെയും മീരാ ജാസ്മിന്റെയും അഭിനയം പലപ്പോഴും കണ്ണ് നിറയ്ക്കാറുണ്ട് എന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.