Webdunia - Bharat's app for daily news and videos

Install App

വിജയ് തരംഗം കേരളത്തില്‍ ആഞ്ഞടിക്കുന്നു; റിലീസിന് മുമ്പേ കോടികള്‍ വാരി ‘സര്‍ക്കാര്‍’!

വിജയ് തരംഗം കേരളത്തില്‍ ആഞ്ഞടിക്കുന്നു; റിലീസിന് മുമ്പേ കോടികള്‍ വാരി ‘സര്‍ക്കാര്‍’!

Webdunia
തിങ്കള്‍, 5 നവം‌ബര്‍ 2018 (13:04 IST)
ഇളയ ദളപതി വിജയ് നായകനാകുന്ന ദീപാവലി ചിത്രം റിലീസിംഗ് മുമ്പേ കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത് മൂന്ന് കോടി. അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രമാണ് ഇത്രയും തുക സിനിമ നേടിയത്.

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ കേരളത്തില്‍ 402 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുക. 300 ഫാൻസ് ഷോയാണ് ആദ്യ ദിവസം ഉണ്ടാകുക. രാവിലെ5.30നും 6.30നും പലയിടത്തും ഫാൻസ് ഷോയുമുണ്ടാകും. ഇതോടെയാണ് സര്‍ക്കാര്‍ കേരളത്തിലും തരംഗമാകുമെന്ന് വ്യക്തമായത്.

വിവാദങ്ങളുണ്ടാക്കിയ മെര്‍സലിനു ശേഷം പുറത്തിറങ്ങുന്ന വിജയ് ചിത്രത്തിന് വമ്പന്‍ റിലീംസാകും ഉണ്ടാകുക. 80 രാജ്യങ്ങളിലായി 1200 സ്‍ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

മെര്‍സലില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തമിഴ്‍നാട് രാഷ്‍ട്രീയത്തിലെ സംഭവവികാസങ്ങള്‍ കൂട്ടിയിണക്കിയുള്ള ഒരു പൊളിറ്റിക്കല്‍ ആക്ഷൻ ത്രില്ലറാണ് മെര്‍സല്‍. മുന്‍ മുഖ്യമന്ത്രി ജയലളിയുടെ മരണവും തുടര്‍ന്നുള്ള രാഷ്‌ട്രീയ സാഹചര്യവും സിനിമയില്‍ പറയുന്നുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments