Webdunia - Bharat's app for daily news and videos

Install App

വീണ്ടും മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ സിനിമ,പാന്‍ ഇന്ത്യന്‍ ഒന്നുമില്ല, ജീവിതഗന്ധിയായ കഥ, വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച്

കെ ആര്‍ അനൂപ്
വ്യാഴം, 4 ജനുവരി 2024 (10:17 IST)
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീമിന്റെത്. ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമകള്‍ ചലച്ചിത്രപ്രേമികള്‍ എന്നും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴും ഈ കൂട്ടുകെട്ടില്‍ ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും.എന്നാല്‍ ഇത്തവണ ശ്രീനിവാസന്‍ ഉണ്ടാകുമോ എന്നറിയില്ല. ഒരു അഭിമുഖത്തിനിടെ തന്റെ അടുത്ത സിനിമ മോഹന്‍ലാലിനെ നായകനാക്കി ഉള്ളതാണെന്ന് സത്യന്‍ അന്തിക്കാട് തന്നെ വെളിപ്പെടുത്തി.
 
പാന്‍ ഇന്ത്യന്‍ ഒന്നുമല്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹന്‍ലാലിനെ നായകനാക്കി ആലോചിക്കുന്നത്. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹന്‍ലാലിനെ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന തന്റെ ചിത്രത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടുണ്ടെന്നും കുറഞ്ഞത് നാലുമാസമെങ്കിലും മാസമെങ്കിലും ഉണ്ടായാല്‍ മാത്രമേ തുടങ്ങാനാകൂവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
 
എന്നും എപ്പോഴും എന്നൊരു സിനിമയാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവില്‍ പിറന്നത്. മഞ്ജുവാര്യര്‍ ആയിരുന്നു ചിത്രത്തിലെ നായിക. ഇന്നസെന്റും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി: അദ്ധ്യാപകൻ അറസ്റ്റിൽ

വാട്ട്സാപ്പ് വഴി ഓൺലൈൻ ട്രേഡിങ്: യുവതിയിൽ നിന്നും 51 ലക്ഷം തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

മദ്യത്തിന് വില കൂട്ടി, പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വർധന, നാളെ മുതൽ വർദ്ധനവ് പ്രാബല്യത്തിൽ

ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കണം, 76-ാമത് റിപ്പബ്ലിക് ദിനത്തിൽ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എം ടിക്ക് പത്മവിഭൂഷൺ, പി ആർ ശ്രീജേഷിനും ശോഭനയ്ക്കും ജോസ് ചാക്കോയ്ക്കും പത്മഭൂഷൻ, ഐഎം വിജയന് പത്മശ്രീ

അടുത്ത ലേഖനം
Show comments