Webdunia - Bharat's app for daily news and videos

Install App

'ലാൽ മാഞ്ഞു പോയപ്പോൾ എന്റെ മുന്നിൽ സിനിമയുടെ ലോകം ശൂന്യമായ പോലെ': സത്യൻ അന്തിക്കാട്

നിഹാരിക കെ.എസ്
വെള്ളി, 7 മാര്‍ച്ച് 2025 (11:55 IST)
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ഇരുപതാമത് ചിത്രമാണ് ‘ഹൃദയപൂർവ്വം’. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരുപാട് ഹിറ്റുകൾ ഒന്നിച്ച് ഉണ്ടാക്കിയ ശേഷം മോഹൻലാൽ മറ്റ് സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴുള്ള തന്റെ നഷ്ടത്തെ കുറിച്ചാണ് സംവിധായകൻ സംസാരിച്ചത്.
 
'ഞാൻ വിളിക്കുന്ന സമയത്ത് ലാൽ വരണം എന്ന് നിർബന്ധം പിടിക്കരുതായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. വിട്ടുപിരിയാൻ പറ്റാത്തത്ര ലാലുമായി അടുത്തു പോയിരുന്നു ഞാൻ. അയാൾ മാഞ്ഞു പോയപ്പോൾ എന്റെ മുന്നിൽ സിനിമയുടെ ലോകം ശൂന്യമായ വെള്ളത്താൾപോലെ കിടന്നു. പുതിയൊരു ലോകം കെട്ടിപ്പടുക്കേണ്ടതുണ്ട് എന്ന കടുത്ത യാഥാർഥ്യത്തിന് മുഖാമുഖം നിൽക്കുകയായിരുന്നു ഞാൻ.
 
ജന്മസിദ്ധമായ വാശിയില്ലെങ്കിൽ അന്ന് ഞാൻ തളർന്നു പോവുമായിരുന്നു. കാരണം, അഭിനേതാക്കളാണ് സംവിധായകന്റെ കരു. എന്റെ കരു നഷ്ടപ്പെട്ടുപോയിരുന്നു. എന്നാൽ, അപ്പോഴൊന്നും ഞാൻ ലാലിനെ ശപിച്ചിരുന്നില്ല. അയാളെ ഓർത്ത് ഞാൻ മനസിൽ കരഞ്ഞിരുന്നു', എന്നാണ് സത്യൻ അന്തിക്കാട് സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് പ്രതികരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments