Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലും ദിലീപും 14 വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നു

നവാഗതനായ ധനഞ്ജയ് ശങ്കര്‍ ആണ് 'ഭ.ഭ.ബ' സംവിധാനം ചെയ്യുന്നത്

Mohanlal Dileep Movie Bha Bha Ba, Dileep Mohanlal in Bha Bha Ba

രേണുക വേണു

, വെള്ളി, 7 മാര്‍ച്ച് 2025 (09:41 IST)
Mohanlal and Dileep

ദിലീപിന്റെ തിരിച്ചുവരവ് ആകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ചിത്രമാണ് 'ഭ.ഭ.ബ'. കോമഡിക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അതിഥി വേഷത്തിലുണ്ടാകും. സുപ്രധാന കാമിയോ റോളില്‍ ആയിരിക്കും ലാല്‍ എത്തുകയെന്നാണ് വിവരം. ദിലീപ് ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു ചില പ്രൊജക്ടുകള്‍ കാരണം ലാല്‍ 'ഭ.ഭ.ബ'യില്‍ നിന്ന് പിന്മാറിയേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 
 
നവാഗതനായ ധനഞ്ജയ് ശങ്കര്‍ ആണ് 'ഭ.ഭ.ബ' സംവിധാനം ചെയ്യുന്നത്. നേരത്തെ സുരേഷ് ഗോപിയായിരിക്കും കാമിയോ റോളില്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചില വ്യക്തിപരമായ തിരക്കുകളെ തുടര്‍ന്ന് സുരേഷ് ഗോപി പിന്മാറി. അതിനുശേഷം ലാലിലേക്ക് എത്തിയത്. 2011 ല്‍ പുറത്തിറങ്ങിയ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ചൈനാടൗണ്‍ എന്നിവയാണ് മോഹന്‍ലാലും ദിലീപും ഒന്നിച്ച അവസാന ചിത്രങ്ങള്‍. 14 വര്‍ഷങ്ങള്‍ക്കു ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ഇരു താരങ്ങളുടെയും ആരാധകര്‍. 
 
വിനീത് ശ്രീനിവാസനൊപ്പം ധ്യാന്‍ ശ്രീനിവാസനും ഈ സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫഹിം സഫാര്‍, നൂറിന്‍ ഷെരീഫും ചേര്‍ന്നാണ് തിരക്കഥ. സിദ്ധാര്‍ത്ഥ് ഭരതന്‍, അശോകന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം. മോഹന്‍ലാലിന്റെ സൗകര്യം നോക്കിയായിരിക്കും ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ഷൂട്ടിങ് നടക്കുക. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ആരാധകരും ത്രില്ലിലാണ്, ബസൂക്ക ട്രെയ്‌ലർ റിലീസ് എമ്പുരാനൊപ്പം തിയേറ്ററുകളിൽ