Webdunia - Bharat's app for daily news and videos

Install App

'ഇവള്‍ എന്റെ ഭാര്യയാണ്, കെട്ടിപ്പിടിക്ക്'; സീമയുമായുള്ള ഇന്റിമേറ്റ് സീനില്‍ അഭിനയിക്കാന്‍ മടിച്ച് മമ്മൂട്ടി, ഐ.വി.ശശി ഇങ്ങനെ പറയും !

അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, ആവനാഴി, അതിരാത്രം, അടിമകള്‍ ഉടമകള്‍ എന്നിവയാണ് ഐ.വി.ശശി സംവിധാനം ചെയ്ത മമ്മൂട്ടി-സീമ കോംബിനേഷനിലെ പ്രധാന സിനിമകള്‍

രേണുക വേണു
ബുധന്‍, 6 നവം‌ബര്‍ 2024 (10:05 IST)
മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ തവണ അഭിനയിച്ച നടിമാരില്‍ ഒരാളാണ് സീമ. ഐ.വി.ശശി ചിത്രങ്ങളിലാണ് മമ്മൂട്ടിയും സീമയും നായികാനായകന്‍മാരായി കൂടുതല്‍ അഭിനയിച്ചിരിക്കുന്നത്. സീമയുടെ ജീവിതപങ്കാളി കൂടിയാണ് ഐ.വി.ശശി. തനിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് സീമ പറയുന്നു. ഭാര്യയെ പേടിച്ചാകും മമ്മൂക്ക ഇന്റിമേറ്റ് രംഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നതെന്നും സീമ പറയുന്നു. മഴവില്‍ മനോരമയിലെ പഴയൊരു പരിപാടിയിലാണ് സീമ രസകരമായ അനുഭവം തുറന്നുപറഞ്ഞത്. 
 
'മമ്മൂക്കയോട് എന്നെ കെട്ടിപ്പിടിക്കാന്‍ ശശിയേട്ടന്‍ (ഐ.വി.ശശി) പറയും. പക്ഷേ മമ്മൂക്കയ്ക്ക് മടിയാണ്. 'എടാ, ഇത് എന്റെ ഭാര്യയാണ്. കെട്ടിപിടിക്ക്' എന്ന് ശശിയേട്ടന്‍ പറയും. ജയേട്ടന്‍ (നടന്‍ ജയന്‍) പക്ഷേ കെട്ടിപിടിക്കും. കാരണം അദ്ദേഹത്തിനു ഭാര്യയില്ലല്ലോ, മമ്മൂക്കയ്ക്ക് ഭാര്യയുണ്ട്. മമ്മൂക്കയ്ക്ക് സുലുവിനെ (ഭാര്യ സുല്‍ഫത്ത്) പേടിയാണ്. ജയേട്ടന് ഭാര്യയില്ലല്ലോ, അതുകൊണ്ട് അങ്ങോര് കെട്ടിപ്പിടിക്കും,' സീമ പറഞ്ഞു. 
 
അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, ആവനാഴി, അതിരാത്രം, അടിമകള്‍ ഉടമകള്‍ എന്നിവയാണ് ഐ.വി.ശശി സംവിധാനം ചെയ്ത മമ്മൂട്ടി-സീമ കോംബിനേഷനിലെ പ്രധാന സിനിമകള്‍. ഇവയെല്ലാം അക്കാലത്ത് ഏറെ ചര്‍ച്ചയായ സിനിമകളാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments