Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആയിരത്തിൽ ഒരുവൻ രണ്ടാംഭാഗം ഒരുങ്ങുന്നു; തിരക്കഥയെ കുറിച്ച് സംവിധായകൻ സെൽവരാഘവൻ

ഇപ്പോഴിതാ ആയിരത്തിൽ ഒരുവൻ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ.

Aayirathil Oruvan

നിഹാരിക കെ.എസ്

, ഞായര്‍, 26 ഒക്‌ടോബര്‍ 2025 (10:59 IST)
തമിഴ് സിനിമയ്ക്ക് ഒരുപാട് ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സെൽവരാഘവൻ. കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ, ആയിരത്തിൽ ഒരുവൻ, മയക്കം എന്ന, ഇരണ്ടാം ഉലകം തുടങ്ങി അദ്ദേഹത്തിന്റെ സിനിമകൾക്കെല്ലാം വലിയ ഒരു വിഭാഗം തന്നെ ആരാധകരായുണ്ട്. ഇപ്പോഴിതാ ആയിരത്തിൽ ഒരുവൻ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ.
 
2010 ൽ കാർത്തി നായകനായി എത്തിയ സിനിമ ഇപ്പോൾ വീണ്ടും ആരാധകർ ആഘോഷിക്കുന്നുണ്ട്. എന്നാൽ റീലീസ് സമയത്ത് ആഘോഷിക്കാതെ ഇപ്പോൾ ഏറ്റെടുത്താൽ എന്താണ് പ്രയോജനം എന്ന് ചോദിക്കുകയാണ് സംവിധായകൻ. ചിത്രത്തിന് രണ്ടാം ഭാഗം  അണിയറയിൽ ഒരുങ്ങുന്നു. ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണെന്നും കഥയിൽ ഒരു തൃപ്തി വരുന്നത് വരെ എഴുത്ത് തുടരുമെന്നും അദ്ദേഹം പറയുന്നു.
 
'ആയിരത്തിൽ ഒരുവൻ എന്ന സിനിമയെക്കുറിച്ച് പ്രേക്ഷകർ മോശം കാര്യങ്ങൾ പറഞ്ഞപ്പോൾ മാത്രമാണ് എനിക്ക് സങ്കടം തോന്നിയത്. ഇന്ന് അവർ ആഘോഷിക്കുകയാണ്, പക്ഷേ ഇപ്പോൾ ആഘോഷിക്കുന്നതിൽ എന്താണ് പ്രയോജനം ?. ധാരാളം പണവും സമയവും നിക്ഷേപിച്ചിട്ടുണ്ട്, റിലീസ് സമയത്ത് തിയേറ്ററുകളിൽ അത് ആഘോഷിക്കണം. അവർ ഇപ്പോൾ അത് ആഘോഷിച്ചാലും എനിക്ക് സന്തോഷമില്ല,' സെൽവരാഘവൻ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shah Rukh Khan: 'അച്ഛന്റെ മരണം താങ്ങാനായില്ല, ഞാൻ നടനായത് പെങ്ങളെപ്പോലെ വിഷാദരോഗി ആകാതിരിക്കാൻ'