ചോറിനൊപ്പം സ്ഥിരം അച്ചാർ കഴിക്കുന്നവരുണ്ട്. അച്ചാർ പല തരത്തിലുള്ളതുണ്ട്. എരിവും പുളിയും ഒരുപോലെയുള്ള അച്ചാറുകൾ സ്ഥിരമായി കഴിക്കുന്നത് അത്ര നല്ലതല്ല. ഇത്രയും രുചിയുള്ള അച്ചാര്‍ അധികമായാല്‍ അസിഡിറ്റി ഉള്‍പ്പടെയുള്ള നിരവധി അസുഖങ്ങള്‍ വരാനും സാധ്യതയുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ തയ്യാറാക്കിയ അച്ചാറിന് ഒരുപാട് ഗുണങ്ങളുണ്ടെന്നും പല പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
പ്രോബയോട്ടികിന്റെ ശേഖരമാണ് അച്ചാറുകൾ. ഫെര്‍മെന്റേഷന്‍ വഴി തയ്യാറാക്കുന്ന അച്ചാര്‍ കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ഇവ ഭക്ഷണത്തെ വേഗം വിഘടിപ്പിക്കുകയും ദഹനം വേഗത്തിലാക്കുകയും ചെയ്യുന്നു. കുടലിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ക്രമീകരിക്കുന്നതിന് അച്ചാറുകള്‍ സഹായിക്കുന്നു. ഇത് ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
അച്ചാറിലെ പ്രോബയോട്ടിക്കുകള്‍ കുടലിനുണ്ടാവുന്ന പ്രശ്‌നങ്ങളെ ലഘൂകരിക്കുകയും പാളി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിന് പുറമേ കുടലിലെ മോശം ബാക്ടീരിയകളുടെ വളര്‍ച്ച തടയാനും അച്ചാര്‍ സഹായിക്കുന്നു. മഞ്ഞള്‍, കടുക്, ഉലുവ, വെളുത്തുള്ളി എന്നിവയില്‍ കുടല്‍, കരള്‍ എന്നിവയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആന്റീ-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്‌സിഡന്റ് കണികകള്‍ അടങ്ങുന്നു.
ആരോഗ്യകരമായ കുടല്‍ മൈക്രോബയോം സന്തോഷ ഹോര്‍മോണായ സെറോടോണിനെ ഉല്‍പാദിപ്പിക്കുന്നു. പുളിച്ച് ഉണ്ടാവുന്ന അച്ചാറുകള്‍ ലാക്ടോബാസിലസ് പോലുള്ള നല്ല ബാക്ടീരിയകള്‍ വളരാന്‍ അനുവദിക്കും. എന്നിരുന്നാലും അച്ചാര്‍ കഴിക്കുമ്പോള്‍ മിതത്വം പാലിക്കേണ് അത്യാവശ്യമാണ്.