Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം ബിജു മേനോൻ, പിന്നെ മമ്മൂട്ടി; ഷാഫി ഉറപ്പിച്ചു!

മമ്മൂട്ടി ചിത്രം ഷാഫി ഉപേക്ഷിച്ചതല്ല, അതിനു കാരണമുണ്ട്!

ആദ്യം ബിജു മേനോൻ, പിന്നെ മമ്മൂട്ടി; ഷാഫി ഉറപ്പിച്ചു!
, വ്യാഴം, 1 ഡിസം‌ബര്‍ 2016 (18:04 IST)
ഷാഫിയുടെ അടുത്ത പടത്തിൽ നായകൻ മമ്മൂട്ടിയാണെന്ന് വാർത്തകൾ വന്നിരുന്നു. മികച്ച കൂട്ടുകെട്ടിൽ പിറക്കുന്ന അടുത്ത ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ, ഷാഫിയുടെ അടുത്ത പടത്തിൽ ബിജു മേനോൻ ആണ് നായകൻ എന്ന് ഷാഫി തന്നെ വ്യക്തമാക്കിയതോടെ ആരാധകർ നിരാശരാവുകയായിരുന്നു. മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചോ എന്നാണ് ഇവർ ചോദിക്കുന്നത്. 
 
ആരാധകർ വിഷമിക്കേണ്ട. മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചതല്ല. ബിജു മേനോനെ നയകനാക്കുന്ന ചിത്രം ചിത്രത്തിന് ശേഷം ഷാഫിയും മമ്മൂട്ടിയും കൈ കോർക്കുമെന്ന് ഷാഫി വ്യക്തമാക്കി. ബിജു മേനോന്റെ കരിയറില്‍ വഴിത്തിരിവ് തീര്‍ത്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന് ശേഷം ഷാഫിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് അണിയറയിൽ ഒന്നിക്കുന്നത്.  സച്ചിയാണ് തിരക്കഥ. കുടുംബ സദസ്സിനെ കയ്യിലെടുക്കാന്‍ ശേഷിയുള്ള സിനിമയായിരിക്കും ഇതെന്ന് ഷാഫി വ്യക്തമാക്കുന്നു.
 
 മമ്മൂട്ടി നായകനാകുന്ന പ്രൊജക്ട് ഉപേക്ഷിച്ചിട്ടില്ലെന്നും ബിജു മേനോന്‍ ചിത്രത്തിന് ശേഷം ഈ പ്രൊജക്ടിലേക്ക് കടക്കുമെന്നും ഷാഫി പറഞ്ഞു. മായാവിക്ക് ശേഷം മമ്മൂട്ടിയും ഷാഫിയും അഞ്ചാം വട്ടം ഒരുമിക്കുന്ന സിനിമയുടെ രചന റാഫിയാണ്. മായാവി കൂടാതെ തൊമ്മനും മക്കളും,ചട്ടമ്പി നാട്, വെനീസിലെ വ്യാപാരി എന്നീ സിനിമകളാണ് ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയുടേതായി പുറത്തുവന്നിട്ടുള്ളത്.
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെ ഗുവേര - ഒരു കാലഘട്ടത്തിന്റെ പ്രതിപുരുഷൻ