Publish Date: Thu, 03 Feb 2022 (15:06 IST)
Updated Date: Thu, 03 Feb 2022 (15:08 IST)
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ഇനി വരാനുള്ളത്. ഒന്ന് മോഹന്‍ലാലിനൊപ്പവും രണ്ട് പൃഥ്വിരാജിന്റെ കൂടെയും. ഇപ്പോഴിതാ സംവിധായകന്റെ കുടുംബചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭാര്യ ആനിക്കും മൂന്ന് മക്കള്‍ക്കുമൊപ്പമുള്ള മനോഹര ചിത്രം ശ്രദ്ധ നേടുകയാണ്.. മക്കളായ ജഗന്‍, ഷാരോണ്‍, റുഷിന്‍ എന്നിവരെയും പുറത്തുവന്ന ചിത്രങ്ങളില്‍ കാണാം.
മൂത്തമകന്‍ ജഗനും സിനിമാ ലോകത്ത് സജീവമാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായിരുന്നു ജഗന്‍.നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.