'എന്നെ ഉപദേശിക്കേണ്ട, എന്റെ മനസിലുള്ളത് ഞാൻ പ്രകടിപ്പിക്കും: തുറന്നുപറഞ്ഞ് വിജയ് ദേവരകോണ്ട

ശനി, 27 ജൂലൈ 2019 (15:26 IST)
അർജുൻ റെഡ്ഡി എന്ന സിനിമയിലൂടെയാണ് വിജയ് ദേവരകൊണ്ട തെന്നിന്ത്യയിലാകെ ശ്രദ്ദേയനായത്. താരത്തിന്റെ ഡിയർ കോ‌മ്രേഡ് എന്ന സിനിമയാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്തെ ചർച്ചാ വിഷയം. തെലുങ്കിൽ നിർമ്മിച്ച ചിത്രം മൊഴിമാറ്റം ചെയ്ത. കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഒരേസമയം പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
 
സൂപ്പർതാര പദവി ജീവിതത്തിൽ എങ്ങനെ പ്രതിഫലിച്ചു എന്ന് തുറന്നു വ്യക്താമാക്കുകയാണ് ഇപ്പോൾ വിജയ് ദേവരകൊണ്ട. ഒരു സൂപ്പർ താരമായുള്ള ജീവിതം തനിക്ക് ഒട്ടും സുകകരമല്ല എന്ന് വിജയ് ദേവരകൊണ്ട പറയുന്നു. 'ചെല്ലിചുപ്പുല്ലു' എന്ന സിനിമ റിലീസ് ആയതുമുതൽ പുറത്തിറങ്ങുമ്പോഴെല്ലാം ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. എന്നൽ അർജുൻ റെഡ്ഡി റിലീസായതോടെ വീടിന് മുന്നിൽ ആരാധകർ കാത്തുനിൽക്കാൻ തുടങ്ങി. ഈ മാറ്റം എനിക്കത്ര സുഖകരമല്ല.
 
ഞാൻ ഞാനായതി തന്നെ ഇരിക്കാനാണ് ആഗ്രഹം. മറ്റുള്ളവർ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ അംഗീകരിക്കേണ്ട കാര്യമില്ല മറ്റുള്ളവർക്ക് ഇഷ്ടമുള്ള രീതിയിൽ പെരുമാറണം എന്നാണ് പൊതുവെയുള്ള കഴ്ചപ്പാട്. എന്റെ മനസിലുള്ളത് ഞാൻ പ്രകടിപ്പിക്കും. എന്തു ചെയ്യണമെന്നോ എന്തു ചെയ്യരുതെന്നോ അരും എന്നെ ഉപദേശിക്കുന്നത് എനിക്കിഷ്ടമല്ല വിജയ് ദേവര‌കൊണ്ട പറഞ്ഞു.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇനി ഒരു ജന്മമുണ്ടെങ്കില്‍ പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് താല്‍പര്യം; ആഗ്രഹം തുറന്ന് പറഞ്ഞ് ഷീല