Select Your Language

Notifications

webdunia
webdunia
webdunia
webdunia

Jawan Movie Review: 'ജവാന്‍' എങ്ങനെയുണ്ട്? സിനിമയ്ക്ക് ആദ്യം ലഭിച്ച പ്രതികരണങ്ങള്‍

Jawan Movie Review Jawan Theatre response Jawan Malayalam movie Review Jawan Trailer Jawan Sharuk Khan Javan Malayalam review Jawan Fdfs Review Jawan Teaser Jawan Songs

കെ ആര്‍ അനൂപ്

, വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (10:20 IST)
'ജവാന്‍' എങ്ങനെയുണ്ടെന്ന് അറിയുവാന്‍ ആയി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തിരയുകയാണ്. പഠാനിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഷാരൂഖ് നിന്ന് അതുക്കും മേലെ ഒരു സിനിമയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. 'ജവാന്‍'നെക്കുറിച്ച് ആദ്യം പുറത്തുവരുന്ന പ്രതികരണങ്ങള്‍ മികച്ചതാണ്.
 
'വിക്രം റാത്തോര്‍'എന്നാല്‍ കഥാപാത്രം തീപ്പൊരി ആണെന്നാണ് സിനിമ കണ്ടവര്‍ക്ക് പറയാനുള്ളത്. സംവിധായകന്‍ അറ്റ്‌ലിയുടെ മാസ്റ്റര്‍പീസാണ് ജവാന്‍ എന്ന അഭിപ്രായവും വരുന്നുണ്ട്. നയന്‍താരയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങള്‍ക്ക് കയ്യടിക്കുന്നവരും ഏറെയാണ്.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി വമ്പന്‍ ഹൈപ്പോടെയാണ് ജവാന്‍ എത്തിയത് വലിയ പ്രചാരണ പരിപാടികളും നിര്‍മാതാക്കള്‍ സിനിമയ്ക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു. അതെല്ലാം ചിത്രത്തിന് ഗുണമായി എന്ന് വേണം ആദ്യം ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍. സിനിമയ്ക്ക് വേണ്ടി മൊട്ടയടിക്കുക പോലും ചെയ്തു എന്ന് ഷാരൂഖ് പറഞ്ഞിരുന്നു. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിവ് തെറ്റിക്കാതെ ആരാധകര്‍, രാത്രി 12 മണിക്ക് മഴയെ പോലും അവഗണിച്ച് മെഗാസ്റ്റാറിന്റെ വീടിനു മുന്നില്‍; മമ്മൂട്ടിക്കൊപ്പം കൈവീശി ദുല്‍ഖറും (വീഡിയോ)