Webdunia - Bharat's app for daily news and videos

Install App

ഷംനയ്ക്ക് മുന്നില്‍ മമ്മൂട്ടിക്ക് മുട്ടിടിക്കുമോ?

Webdunia
ചൊവ്വ, 20 ഫെബ്രുവരി 2018 (12:52 IST)
ഷം‌ന കാസിം ഇനി മമ്മൂട്ടിയുടെ നായിക. ഏറെക്കാലമായി സിനിമാരംഗത്തുണ്ടെങ്കിലും, മികച്ച നടിയെന്ന പേരെടുത്തെങ്കിലും, മുന്‍‌നിര നായകന്‍‌മാരുടെ നായികയാകാന്‍ ഷം‌നയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഷം‌നയുടെ നല്ലകാലം വന്നിരിക്കുകയാണ്.
 
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്ക് നായികയായി ഷം‌ന എത്തുന്നത്. നീന എന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് ഷം‌ന ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്‍. ഷം‌നയും മമ്മൂട്ടിയും ഒന്നിച്ചുവരുന്ന രംഗങ്ങള്‍ വലിയ ചിരിയുണര്‍ത്താന്‍ പോന്നവയായിരിക്കും.
 
“മുമ്പും എനിക്ക് പൊലീസ് വേഷങ്ങള്‍ പലരും ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ എനിക്ക് ചേരില്ലെന്ന് തോന്നിയതിനാല്‍ അവയൊന്നും സ്വീകരിച്ചില്ല. എന്തായാലും ഇപ്പോള്‍ ഒരു പൊലീസ് കഥാപാത്രം ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഒരു മികച്ച കഥാപാത്രമാണിത്. ഈ സിനിമയുടേത് നല്ല ഒരു ടീമുമാണ്” - ഷം‌ന പറയുന്നു. 
 
ഹരി എന്ന ബ്ലോഗറായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. കുട്ടനാട്ടിലെ കൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. റായ് ലക്‍ഷ്മി, അനു സിത്താര എന്നിവരും ഈ സിനിമയില്‍ നായികമാരാണ്.
 
സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, സിദ്ദിക്ക് എന്നിവര്‍ക്കും ഒരു കുട്ടനാടന്‍ ബ്ലോഗില്‍ മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാനുള്ളത്. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ നിര്‍മ്മാണം അനന്താ വിഷനാണ്. മാര്‍ച്ച് ആദ്യം ചിത്രീകരണം ആരംഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments