Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

നടി അഹാന വരനെ തേടുന്നൊ? മാട്രിമോണിയൽ ചിത്രം പങ്കുവച്ച് താരം; വിവാഹം കഴിക്കരുതേ എന്ന് ആരാധകർ

തന്റെ മാട്രിമോണിയൽ പ്രൊഫൈൽ പിക്ചർ എന്ന അടിക്കുറിപ്പോടെ അഹാന പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

Ahana Krishna
, ബുധന്‍, 10 ജൂലൈ 2019 (09:52 IST)
2014ല്‍ പുറത്തുവന്ന ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിന് ശേഷം നീണ്ട ഇടവേള എടുത്തുവെങ്കിലും മികച്ച ചിത്രവുമായാണ് താരപുത്രി വീണ്ടും എത്തിയത്. നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുമായാണ് അഹാന രണ്ടാമത് അഭിനയിച്ച ചിത്രം.
 
രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു സിനിമയുമായി താരമെത്തിയത്. ലൂക്കയിലെ നിഹാരികയ്ക്ക് ഗംഭീര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൂക്ക വിജയകരമായി മുന്നേറുന്നതിനിടയിലാണ് അടുത്ത സിനിമയായ പതിനെട്ടാം പടി തിയേറ്ററുകളിലേക്ക് എത്തിയത്. ലൂക്കയും പതിനെട്ടാം പടിയും വിജയകരമായി മുന്നറുമ്പോൾ ഇപ്പോഴിതാ പുറത്തുവരുന്നത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന അഹാനയുടെ പോസ്റ്റാണ്.
 
തന്റെ മാട്രിമോണിയൽ പ്രൊഫൈൽ പിക്ചർ എന്ന അടിക്കുറിപ്പോടെ അഹാന പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സാരിയുടുത്ത് ഇടതൂർന്ന മുടി അഴിച്ചിട്ടിട്ടുള്ള അഹാനയുടെ മനോഹരമായ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. മാട്രിമോണി പ്രൊഫൈൽ പിക്ചർ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. മുടി വിഗ് അല്ല ഒറിജിനൽ ആണെന്നും ഞാൻ ഉദ്ദേശിച്ചത് ഒർജിനൽ ആയിരുന്നെന്നും അഹാന വ്യക്തമാക്കിയിട്ടുണ്ട്. മാട്രിമോണിയലിൽ തനിക്ക് അക്കൗണ്ട് ഉണ്ടെന്ന് പറഞ്ഞതോടെ ആരാധകരുടെ സംശയങ്ങൾക്കും കുറവില്ല. പതിനെട്ടാം പടിയിൽ ആനിയുടെ പെയറായി എത്തിയ ജോയിയെ കെട്ടിക്കോളാനും, നിങ്ങൾ അടിപൊളി പെയറാണെന്നും കമന്റുകൾ നിറയുന്നു. ഇപ്പോൾ കല്യാണം വേണ്ടെന്നും, മാട്രിമോണിയൽ ഒഴിവാക്കി ഇനിയും അഭിനയത്തിൽ കഴിവുകൾ തെളിയിക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീറ്റിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍ ക്ഷുഭിതനായോ?: സത്യം ഈ വീഡിയോ പറയും