Webdunia - Bharat's app for daily news and videos

Install App

സംവിധായകന്‍ ഷങ്കറിന് ആദ്യപ്രതിഫലം 5000 രൂപ, ഇന്ന് 40 കോടി!

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (16:45 IST)
സംവിധായകന്‍ ഷങ്കര്‍ ഇന്ത്യന്‍ സിനിമയിലെ അത്ഭുതമാണ്. ചെയ്ത എല്ലാ സിനിമകളും ബ്രഹ്മാണ്ഡവിജയമാക്കിയ അപൂര്‍വം പേരില്‍ ഒരാള്‍. ഇന്ന് ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ സംവിധായകന്‍. അദ്ദേഹത്തിന്‍റെ ആദ്യ പ്രതിഫലം 5000 രൂപയായിരുന്നു എന്നത് അറിയാമോ?
 
ജെന്‍റില്‍‌മാന്‍ എന്ന ആദ്യചിത്രം സംവിധാനം ചെയ്യുമ്പോള്‍ പ്രതിഫലമായി നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍ ഷങ്കറിന് നല്‍കിയത് 5000 രൂപയായിരുന്നു. 
 
“അന്ന് ഷങ്കറിന്‍റെ കൈയില്‍ 5000 രൂപ വച്ചുകൊടുത്തിട്ട് ഞാന്‍ പറഞ്ഞു, ഇത് അഞ്ചുകോടി മാതിരി... നീ കയറിവരും. അത് സത്യമായി. അന്നെന്നെ കാണാന്‍ ഓട്ടോയിലും പഴയ സ്കൂട്ടറിലുമൊക്കെ വന്ന ഷങ്കര്‍ ഇന്ന് യാത്ര ചെയ്യുന്നത് റോള്‍സ് റോയ്സിലാണ്. ജെന്‍റില്‍മാന്‍ ഹിറ്റായപ്പോള്‍ ഞാന്‍ ഷങ്കറിന് രണ്ട് താക്കോലുകള്‍ കൂടി സമ്മാനിച്ചു. ഒന്ന് ഫ്ലാറ്റിന്‍റെയും രണ്ടാമത്തേത് അന്നത്തെ സ്റ്റാര്‍ ആയ മാരുതി 800ന്‍റെയും” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കെ ടി കുഞ്ഞുമോന്‍ വെളിപ്പെടുത്തുന്നു.
 
ഇപ്പോള്‍ ഷങ്കര്‍ 40 കോടി രൂപ വരെയാണ് പ്രതിഫലം പറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. ഷങ്കര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘2.0’ ജനുവരി അവസാനം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments