Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിക്രമിന്റെ അന്യന്‍ ബോളിവുഡിലേക്ക് ? നായകന്‍ റണ്‍വീര്‍ സിംഗ് !

വിക്രമിന്റെ അന്യന്‍ ബോളിവുഡിലേക്ക് ? നായകന്‍ റണ്‍വീര്‍ സിംഗ് !

കെ ആര്‍ അനൂപ്

, വ്യാഴം, 18 മാര്‍ച്ച് 2021 (10:58 IST)
വിക്രമിന്റെ അന്യന്‍ ബോളിവുഡിലേക്ക്. 2005ല്‍ പുറത്തിറങ്ങിയ ആക്ഷന്‍- സൈക്കോളജിക്കല്‍ ത്രില്ലറിന്റെ റീമേക്കിനെക്കുറിച്ചുളള വിവരങ്ങളാണ് കോളിവുഡില്‍ നിന്ന് പുറത്തു വരുന്നത്. വിക്രം ചെയ്ത കഥാപാത്രത്തെ റണ്‍വീര്‍ സിംഗ് ഹിന്ദിയില്‍ അവതരിപ്പിക്കുമെന്നാണ് കേള്‍ക്കുന്നത്. ഷങ്കര്‍ തന്നെ റീമേക്കും സംവിധാനം ചെയ്യും.ഹിന്ദി ടെലിവിഷന്‍ ചാനലുകളുടെ അന്യന്‍ ഹിന്ദി പതിപ്പ് ഇതിനകം തന്നെ പ്രേക്ഷകര്‍ ഒന്നിലധികം തവണ കണ്ടുകഴിഞ്ഞു.
 
അമ്പി, റെമോ, അന്യന്‍ എന്നീ പേരുകളുള്ള മൂന്ന് വേഷങ്ങളിലെത്തി വിക്രം പ്രേക്ഷകരെ ആകര്‍ഷിച്ചു.പീറ്റര്‍ ഹെയ്നിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. വിവേക്, പ്രകാശ് രാജ്, നെടുമുടി വേണു എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. ഹാരിസ് ജയരാജിന്റെ ഗാനങ്ങള്‍ ഏറെ ശ്രദ്ധനേടി.എ ആര്‍ റഹ്മാന്‍ സംഗീതം ചെയ്യാത്ത ആദ്യ ഷങ്കര്‍ ചിത്രമായിരുന്നു ഇത്.സംവിധായകന്‍ മറ്റൊരു റീമേക്ക് ചെയ്യുമോ എന്നത് കണ്ടുതന്നെ അറിയണം.അതേസമയം, രാം ചരനുമൊത്തുള്ള അദ്ദേഹത്തിന്റെ പുതിയ ചിത്രം മെയ് മാസത്തിനുശേഷം ഷൂട്ടിംഗ് ആരംഭിക്കാനാണ് സാധ്യത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നല്ലവനായ ഉണ്ണി ഇനി സല്‍സ്വഭാവി സജിമോന്‍', രമേഷ് പിഷാരടിയെ പരിചയപ്പെടുത്തി 'മോഹന്‍കുമാര്‍ ഫാന്‍സ്' മൂന്നാം ടീസര്‍