Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മികച്ച നടന്‍'; ഹൃദയത്തിലെ സെല്‍വയെ കണ്ട സന്തോഷത്തില്‍ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍

Kalesh Ramanand

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഏപ്രില്‍ 2022 (14:37 IST)
ഹൃദയം സിനിമ കണ്ടവരാരും സെല്‍വയെ മറന്നുകാണില്ല.അരുണിനും കൂട്ടുകാര്‍ക്കും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നല്‍കിയ കഥാപാത്രം. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴക്കാരന്‍ കലേഷ് രാമാനന്ദിനെ സെല്‍വ എന്നു വിളിക്കാനാണ് ആരാധകര്‍ക്ക് കൂടുതലിഷ്ടം. നല്ലൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ കലേഷിനെ കണ്ട സന്തോഷത്തിലാണ് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍.
 
'കലേഷ് രാമാനന്ദ്, ഹൃദയം സിനിമയിലെ ഹൃദയംഗമമായ പ്രകടനം കാഴ്ചവെച്ച മികച്ച നടന്‍. ഒരു കാപ്പി കുടിച്ചുകൊണ്ട് സംസാരിക്കാന്‍ അവസരം കിട്ടി. എളിമയുള്ള അദ്ദേഹം, വരാനിരിക്കുന്ന പ്രോജക്ടുകളിലൂടെ പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കാന്‍ കഠിനമായി പരിശ്രമിക്കുന്നതായി തോന്നുന്നു. തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇവന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എല്ലാ ആശംസകളും'-ശങ്കര്‍ രാമകൃഷ്ണന്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഷിഖ് അബു-റിമ കല്ലിങ്കല്‍ പ്രണയം; ആ ബന്ധം ശക്തമാകുന്നത് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ