ചിരിപ്പിക്കാൻ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും; 'ഹലോ മമ്മി' നാളെ മുതൽ

നിഹാരിക കെ എസ്
ബുധന്‍, 20 നവം‌ബര്‍ 2024 (14:58 IST)
വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ‘ഹലോ മമ്മി’ നാളെ റിലീസ് ആകും. ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ‌. എസ് എന്നിവരാണ് നിർമ്മാതാക്കൾ. 
 
ഐശ്വര്യ ലക്ഷ്മി ഇതുവരെ അവതരിപ്പിച്ച വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന കഥാപാത്രമായിട്ടാണ് ഇത്തവണ എത്തുന്നത്. കോമഡിക്കും സസ്‌പെൻഷനും പ്രാധാന്യമുള്ള ചിത്രത്തിൽ വ്യത്യസ്തമായ അഭിനയമാണ് ഐശ്വര്യ കാഴ്ച വെച്ചിരിക്കുന്നത്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിൽ റേച്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഐശ്വര്യ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 
 
‘മായാനദി’ താരത്തിന്റെ രണ്ടാമത്തെ സിനിമയാണ്. ദുൽഖർ സൽമാൻ, നിവിൻ പൊളി, ആസിഫ് അലി, ടോവിനോ തോമസ് തുടങ്ങിയവരുടെ നായികയായി ഐശ്വര്യ നിറഞ്ഞാടി. ദുൽഖർ സൽമാൻ നായകനായെത്തിയ ‘കിംഗ് ഓഫ് കൊത്ത’യാണ് നദിയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം. ഇതിനിടയിൽ തമിഴിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. കമൽ ഹാസൻ നായകനാകുന്ന തഗ് ലൈഫിലാണ് ഐശ്വര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് സ്വര്‍ണവില ഇപ്പോള്‍ കുറയുന്നത്; പ്രധാന കാരണം ഇതാണ്

പിഎം ശ്രീ പദ്ധതിയില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി; സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊളള: ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് കൈമാറിയ സ്വര്‍ണം കണ്ടെത്തി

ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നോ? 90% ആളുകള്‍ക്കും ഈ റെയില്‍വേ നിയമം അറിയില്ല

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

അടുത്ത ലേഖനം
Show comments