Select Your Language

Notifications

webdunia
webdunia
webdunia
Thursday, 9 January 2025
webdunia

ഷോക്കിങ്! കേട്ടത് സത്യമാണോ??ജിയോ സ്റ്റുഡിയോസ് ഐശ്വര്യ ലക്ഷ്മി സിനിമയോട് ചെയ്തത്

Pon Ondru Kanden

കെ ആര്‍ അനൂപ്

, വെള്ളി, 15 മാര്‍ച്ച് 2024 (15:18 IST)
Pon Ondru Kanden
അശോക് സെല്‍വന്‍, വസന്ത് രവി, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പൊണ്‍ ഒന്‍ട്രു കണ്ടേന്‍'തിയേറ്ററുകളിലേക്ക് ഇല്ല.നേരിട്ട് ഒടിടിയിലും ടിവിയിലും റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് നിര്‍മാതാക്കളായ ജിയോ സ്റ്റുഡിയോസ്. എന്നാല്‍ സിനിമയ്ക്ക് വേണ്ടി അധ്വാനിച്ച് അണിയറ പ്രവര്‍ത്തകരോടോ അഭിനേതാക്കളോട് കൂടി ആലോചിക്കാതെയാണ് ജിയോ സ്റ്റുഡിയോസ് ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. ഇതിനെതിരെ നടന്‍ വസന്ത് രവി രംഗത്തെത്തി.
 
കളേഴ്‌സ് തമിഴ് ചാനലിലൂടെയാണ് റിലീസ്. ജിയോ സിനിമയിലൂടെയും ചിത്രം കാണാനാകും. താങ്കളുടെ വിയര്‍പ്പായ സിനിമ തിയേറ്ററുകളില്‍ എത്തുന്നില്ലെന്ന് വിവരം അഭിനേതാക്കള്‍ പോലും അറിയുന്നത് റിലീസിനോടനുബന്ധിച്ചുള്ള ടിവി പ്രമൊ എത്തിയതോടെയാണ്. ഇത് തനിക്ക് ഞെട്ടല്‍ ഉണ്ടാക്കിയെന്ന് വസന്ത രവി എക്‌സില്‍ കുറിച്ചു.
'ഷോക്കിങ്, ഇത് സത്യമാണോ? പ്രത്യേകിച്ചും ജിയോ സ്റ്റുഡിയോസ് പോലെ പേരുകേട്ട ഒരു നിര്‍മാണ സ്ഥാപനം ഇങ്ങനെ ചെയ്യുമോ?. പൊണ്‍ ഒന്‍ട്രു കണ്ടേന്‍ എന്ന സിനിമയുടെ വേള്‍ഡ് സാറ്റലൈറ്റ് പ്രിമിയര്‍ പ്രമൊ കണ്ടപ്പോള്‍ വേദനയും ദുഃഖവുമാണ് തോന്നിയത്. സിനിമയില്‍ അഭിനയിച്ച ഞങ്ങളോടോ അതിന്റെ അണിയറ പ്രവര്‍ത്തകരോടോ ഇക്കാര്യത്തില്‍ ഒരു വാക്കു പോലും ഇവര്‍ ചോദിച്ചിട്ടില്ല. ഞങ്ങള്‍ ഈ സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ടവരാണ്. പൊണ്‍ ഒന്‍ട്രു കണ്ടേന്‍ സിനിമയുടെ മുഴുവന്‍ ടീമിനും ഇതിനെക്കുറിച്ച് പൂര്‍ണമായും ഒന്നും അറിയില്ല. ഇക്കാര്യത്തില്‍ ഞങ്ങളോടു കാണിച്ച 'ആദരവിന്' ജിയോ സ്റ്റുഡിയോയ്ക്കു നന്ദി.''-വസന്ത് രവി എക്‌സില്‍ എഴുതി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോവിനോ,സൗബിന്‍ സിനിമകളില്‍ അഭിനയിച്ച നടി,തമന്ന പ്രമോദിന് പതിനേഴാം പിറന്നാള്‍, ആഘോഷ ചിത്രങ്ങള്‍ കാണാം