‘എല്ലാവരേയും പോലെ ഞാനും പ്രേമിച്ചിട്ടുണ്ട്, പക്ഷേ വിവാഹം കഴിക്കാത്തതിന് പിന്നില്‍ ഒരു കാരണമുണ്ട് ’: വെളിപ്പെടുത്തലുമായി സൗബിന്‍ !
‘വിവാഹം കഴിക്കാത്തതിന് പിന്നില്‍ ഒരു കാരണമുണ്ട്‘: വെളിപ്പെടുത്തലുമായി സൗബിന് !
സൌബിന്‍ എന്ന ആ കൊച്ചിക്കാരന്റെ മലയാള സിനിമയിലെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. പക്ഷേ അതിന് പിന്നില്‍ ദീര്‍ഘകാലത്തെ കാത്തിരിപ്പിന്റെ കഥയുണ്ട്. ഒരു നാടനാകാന്‍ ആയിരുന്നില്ല സൌബിന്റെ ആഗ്രഹം. സിനിമ സംവിധാനമായിരുന്നു സൌബിന്‍ ആഗ്രഹിച്ചിരുന്നത്.
സൌബിന്റെ ആദ്യ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ സൌബിനെക്കാള്‍ ആസ്വദിക്കുന്നത് സിനിമയിലെ സൌബിന്റെ സുഹൃത്തുകളാണ്.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ തുടക്കം കുറിച്ച സൗബിന്‍ പിന്നീട് ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നതിന് പിന്നില്‍ സൌബിനുണ്ട്.
മികച്ച പ്രതികരണം നേടി ചിത്രമായിരുന്നു പറവ. ആരാധകര്‍ക്ക് പുറമേ സിനിമാപ്രവര്‍ത്തകരും ചിത്രത്തിനെ അഭിനന്ദിച്ചിരുന്നു. ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന വേളയില്‍ വിവാഹം കഴിക്കാത്തതിനെക്കുറിച്ചും പ്രണയത്തെപറ്റിയും നിരവധി പേര്‍ സൗബിനോട് ചോദിച്ചിരുന്നു. അവര്‍ക്ക് സൌബിന്‍ നല്‍കിയ മടുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയവും.
എല്ലാവരെയും പോലെ താനും പ്രേമിച്ചിട്ടുണ്ടെന്ന് സൗബിന്‍ പറയുന്നു. പ്രേമത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണം അതൊന്നുമല്ല. ഭക്ഷണം കഴിക്കുന്നതിന് അനുസരിച്ചെന്ന തരത്തില്‍ ഒരേ സമയം ഒന്നിലധികം പേരെ പ്രമിച്ചിട്ടില്ലെന്ന് സൗബിന്‍ പറയുന്നു.
പ്രശസ്ത മാഗസീനിന് നല്‍കിയ അഭിമുഖത്തിലാണ് സൌബിന്‍ ഈ കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ അഭിനയിക്കുകയും സംവിധാനവുമൊക്കെ ചെയ്തുവെങ്കിലും തനിക്ക് ഇപ്പോഴും കുട്ടിക്കളിയാണ്. അതിനിടയില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും സൗബിന്‍ വ്യക്തമാക്കി.