Webdunia - Bharat's app for daily news and videos

Install App

ഷീലയെ മാദക നടിയാക്കി മാറ്റാൻ ശ്രമിച്ചതാര്?

മലയാളം ഇൻഡസ്ട്രി സേഫ് ആണെന്ന് ഷീല

നിഹാരിക കെ.എസ്
ചൊവ്വ, 8 ഏപ്രില്‍ 2025 (10:33 IST)
ബ്ളാക്ക് ആൻഡ് വൈറ്റ് കാലം മുതൽക്കേ മലയാളികളും മനസ്സിൽ ഇടംനേടിയ നടിയാണ് ഷീല. മറ്റ് നടിമാരെ പോലെ അഭിനയം പാഷനായി കണ്ട് സിനിമയിലേക്ക് വന്നയാളല്ല ഷീല. അച്ഛന്റെ മരണ ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം ഷീലയ്ക്ക് ഏറ്റെടുക്കേണ്ടി വന്നതാണ്. അങ്ങനെയാണ് ഷീല സിനിമയിലെത്തുന്നത്. തമിഴ് സിനിമയിലൂടെ അരങ്ങേറിയ ഷീല തിളങ്ങിയത് മലയാളത്തിലാണ്. തമിഴ് തനിക്ക് കംഫർട്ടബിൾ അല്ലെന്ന് ഷീല പറയുന്നു. കെെരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടി.
 
പക്ഷെ തമിഴിൽ നിൽക്കാനൊക്കില്ല. എന്റെ അമ്മ വളരെ സ്ട്രിക്റ്റാണ്. അത്രയും മനസിലാക്കിയാൽ മതി. മലയാളത്തിൽ വന്നപ്പോൾ രണ്ട് കെെയും നീട്ടി എന്നെ സ്വീകരിച്ചു. മലയാള സിനിമ എന്നെ സംരക്ഷിച്ച് നിർത്തി. തമിഴിൽ ഞാൻ കംഫർട്ടബിൾ ആയിരുന്നില്ല. എന്നെ ഒരു മാദക നടിയാക്കി മാറ്റാൻ ശ്രമിച്ചു. അത് തനിക്കിഷ്ടമായിരുന്നില്ലെന്നും ഷീല വ്യക്തമാക്കി. മലയാളത്തിൽ ​ഗ്ലാമറസായാലും നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നെന്നും ഷീല ചൂണ്ടിക്കാട്ടി.
 
77 വയസുള്ള ഷീല ഇപ്പോൾ അഭിനയത്തിൽ സജീവമല്ല. അനുരാഗമാണ് ഏറ്റവും ഒടുവിൽ ചെയ്ത സിനിമ. തനിക്ക് പ്രാധാന്യമില്ലാത്ത അമ്മ റോളുകൾ ചെയ്ത് കരിയറിൽ തുടരാൻ താൽപര്യമില്ലെന്ന് ഷീല നേരത്തെ വ്യക്തമാക്കിയതാണ്. അവാർഡ് ഷോകളിലും മറ്റും ഷീല സാന്നിധ്യം അറിയിക്കാറുണ്ട്. എമ്പുരാൻ വിവാദത്തിൽ ഷീല നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments