Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തെറ്റായ തീരുമാനങ്ങള്‍' 'പുതിയ അവസാനം'; ശില്‍പ്പ ഷെട്ടി വിവാഹമോചനത്തിന് ! ചര്‍ച്ചയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി

'തെറ്റായ തീരുമാനങ്ങള്‍' 'പുതിയ അവസാനം'; ശില്‍പ്പ ഷെട്ടി വിവാഹമോചനത്തിന് ! ചര്‍ച്ചയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി
, ശനി, 18 സെപ്‌റ്റംബര്‍ 2021 (15:09 IST)
നഗ്ന വീഡിയോ നിര്‍മാണ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയുമായി ശില്‍പ്പ ഷെട്ടി പിരിയുന്നോ? നടി ശില്‍പ്പ ഷെട്ടി വിവാഹമോചനത്തിനു തയ്യാറെടുക്കുന്നതായി നേരത്തെ സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ശില്‍പ്പയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയായിരിക്കുന്നത്. കാള്‍ ബാര്‍ഡിന്റെ വാക്കുകള്‍ അടങ്ങിയ പുസ്തകത്തിന്റെ ഒരു പേജാണ് ശില്‍പ്പ ഷെട്ടി ഇന്‍സ്റ്റഗ്രാം സ്റ്റോറി ആക്കിയിരിക്കുന്നത്. 
 
'പുതിയ അവസാനങ്ങള്‍' എന്നാണ് ഈ പേജിലെ തലക്കെട്ട്. 'ജീവിതത്തില്‍ നമ്മളെടുത്ത ഒരു തെറ്റായ തീരുമാനത്തെ കുറിച്ച് ആലോചിച്ച് കുറേ സമയം കളയുന്നവരാണ് നമ്മള്‍. ജീവിതത്തില്‍ നമുക്കുണ്ടായ പിഴവുകള്‍, നമ്മള്‍ വെറുപ്പിച്ച സുഹൃത്തുക്കള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം...കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് നമ്മള്‍ എത്ര വിശകലനം ചെയ്താലും നമുക്ക് ഭൂതകാലത്തെ മാറ്റാന്‍ കഴിയില്ല. പക്ഷേ നമുക്ക് കൂടുതല്‍ നല്ല തീരുമാനങ്ങളെടുത്തും, തെറ്റുകള്‍ തിരുത്തിയും പുതിയ വഴിയിലൂടെ മുന്നോട്ടുപോകാന്‍ കഴിയും. നമുക്ക് നമ്മളെ തന്നെ വീണ്ടെടുക്കാനും പുനര്‍വിചിന്തനം നടത്താനും നിരവധി അവസരങ്ങളുണ്ട്. ഭൂതകാലത്ത് ഞാന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് എന്നെ വിലയിരുത്തുന്നതില്‍ എനിക്ക് താല്‍പര്യമില്ല. ഭാവി ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ നന്നാക്കാന്‍ എനിക്ക് സാധിക്കും,' ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിത്രീകരണം തുടങ്ങി മൂന്നു വര്‍ഷം, ഒടുവില്‍ അരവിന്ദ് സ്വാമിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി നിര്‍മ്മാതാക്കള്‍