വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. മികച്ച അഭിനയത്തിനൊപ്പം നിരവധി വിവാദങ്ങളും താരത്തെ വാര്‍ത്തകളില്‍ സജീവമാക്കി നിര്‍ത്താറുണ്ട്. തന്റെ കുടുംബ ജീവിതത്തെ കുറിച്ച് ഷൈന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
താന്‍ വിവാഹമോചിതനാണെന്നും തനിക്കൊരു കുട്ടിയുണ്ടെന്നും ഷൈന്‍ പറയുന്നു. മകന് ഇപ്പോള്‍ എട്ട് വയസ്സാണ് പ്രായം. അമ്മയ്‌ക്കൊപ്പമാണ് മകന്‍ താമസിക്കുന്നതെന്നും ഷൈന്‍ പറഞ്ഞു.
വിവാഹമോചനം കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരാള്‍ക്കൊപ്പം താമസിക്കുന്നതാണ് നല്ലത്. കുറേ അവിടെ താമസിക്കും, പിന്നെ ഇവിടെ താമസിക്കും..അതൊന്നും ശരിയല്ല. അവിടത്തെ കുറ്റങ്ങളും ഇവിടുത്തെ കുറ്റങ്ങളും മാറിമാറി കേള്‍ക്കേണ്ടിവരുമെന്നും അതിനും നല്ലത് ഒരിടത്ത് താമസിക്കുന്നതാണെന്നും ഷൈന്‍ പറഞ്ഞു.