Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിൻസിയുടെ ചിത്രമടക്കം സ്റ്റോറി ഇട്ട് ഷൈൻ ടോം ചാക്കോ

ഷൈനിനെതിരെ വിൻസി പരാതി നൽകിയിട്ടും ഷൈൻ ഈ സ്റ്റോറി നീക്കം ചെയ്തിട്ടില്ല.

Shine

നിഹാരിക കെ.എസ്

, വ്യാഴം, 17 ഏപ്രില്‍ 2025 (10:35 IST)
സിനിമ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയ നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് വിൻസി അലോഷ്യസ് വെളിപ്പെടുത്തിയതിന് പിന്നാലെ ചർച്ചയാകുന്നത് ഷൈൻ ടോമിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. ലഹരി ഉപയോഗിക്കുന്ന നടനൊപ്പം ഇനി അഭിനയിക്കില്ലെന്ന് വിൻസി പറഞ്ഞത് ഷൈൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇടുകയായിരുന്നു. ഷൈനിനെതിരെ വിൻസി പരാതി നൽകിയിട്ടും ഷൈൻ ഈ സ്റ്റോറി നീക്കം ചെയ്തിട്ടില്ല.
 
‘ലഹരി ഉപയോഗിച്ച പ്രധാന നടനില്‍ നിന്നും മോശം അനുഭവമുണ്ടായി. അയാള്‍ വെള്ള പൊടി തുപ്പി. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല. നിലപാട് വ്യക്തമാക്കി വിന്‍ സി. അലേഷ്യസ്’ എന്ന് നടി പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം വിന്‍ സിയുടെ ചിത്രം കൂടി ചേര്‍ത്ത ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണിത്. ഇതോടെ ഈ സ്റ്റാറ്റസിന്‍റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുകയാണ്. 
 
അതേസമയം, ഇന്നലെ രാത്രി കൊച്ചി നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് പരിശോധന നടക്കുന്നതിനിടെ ഓടിരക്ഷപ്പെട്ടവരില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും ഉണ്ടെന്ന് റിപ്പോർട്ട്. പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡ് (ഡാന്‍സാഫ്) ആണ് ഇന്നലെ രാത്രി കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയത്. ഈ ഹോട്ടലിലെ മൂന്നാം നിലയിലുള്ള മുറിയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും ഉണ്ടായിരുന്നു. പൊലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞയുടന്‍ ഷൈന്‍ ടോം ചാക്കോയും മറ്റ് രണ്ടുപേരും ഓടിരക്ഷപ്പെടുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നു ഓടിരക്ഷപ്പെട്ടു