Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മനോരഥങ്ങൾ' റിലീസിന് 2 ദിവസം കൂടി, പോസ്റ്റർ പുറത്ത്, ട്രെയിലർ കാണാം

Manorathangal will be streaming from August 15th only on ZEE5

കെ ആര്‍ അനൂപ്

, തിങ്കള്‍, 12 ഓഗസ്റ്റ് 2024 (21:21 IST)
മലയാളികൾ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ആന്തോളജി ചിത്രമാണ് മനോരഥങ്ങൾ.എം ടി വാസുദേവൻ നായരുടെ രചനകളെ ആസ്പദമാക്കി എട്ട് സംവിധായകർ ചേർന്ന് ഒരുക്കിയിരിക്കുന്ന ഹസ്വ ചിത്രങ്ങൾ സീ 5 ലൂടെ ഓഗസ്റ്റ് 15 ന് സ്ട്രീമിംഗ് ആരംഭിക്കും. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവന്നു.
 
'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന ചെറുകഥ 'നിന്റെ ഓർമ്മക്ക്' എന്ന ചെറുകഥയുടെ തുടർച്ചയെന്ന നിലക്ക് എം ടി എഴുതിയതാണ്. ഇതിലെ പ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.രഞ്ജിത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ എന്നീ താരങ്ങളാണ് മറ്റ് സിനിമകളിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 പ്രിയദർശൻ, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവൻ, മഹേഷ് നാരായണൻ, രഞ്ജിത്ത്,രതീഷ് അമ്പാട്ട് തുടങ്ങിയ സംവിധായകരാണ് ചിത്രങ്ങളൊരുക്കുന്നത്. എം ടിയുടെ മകളും അശ്വതി നായരും ഇതിൽ ഒരു സിനിമയുടെ സംവിധായികയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ഉണ്ടാകുമോ ?